പുതുവത്സരാഘോഷത്തിനുള്ള 80 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടി.

ബെംഗളൂരു: സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് (സിസിബി) 80 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടുകയും രണ്ട് നൈജീരിയക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിടികൂടിയ മയക്കുമരുന്നുകളിൽ എംഡിഎംഎ ഗുളികകൾ, കൊക്കെയ്ൻ, ഹാഷിഷ് എന്നിവ ഉൾപ്പെടുന്നു.

ന്യൂ ഇയർ പാർട്ടിക്ക് ഉപയോഗിക്കാനായിരുന്നു മയക്കുമരുന്നെന്നാണ് റിപ്പോർട്ട്. ബാഗലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന സിസിബിയുടെ നാർക്കോട്ടിക് വിഭാഗമാണ് റെയ്ഡ് നടത്തിയത്. രണ്ട് പ്രതികളും കോളേജ് വിദ്യാർത്ഥികൾക്കും ഐടി ജീവനക്കാർക്കും വ്യവസായികൾക്കും മയക്കുമരുന്ന് വിതരണം ചെയ്തുവരികയായിരുന്നു.

  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ

മുംബൈയിൽ നിന്നാണ് പ്രതികൾ നിരോധിത വസ്തുക്കൾ കൊണ്ടുവന്നതെന്ന് ബെംഗളൂരു പോലീസ് പറയുന്നത്. പ്രതികൾ ബംഗളൂരു സന്ദർശിക്കാൻ ബിസിനസ് വിസ എടുത്തിരുന്നതായി പൊലീസ് പറഞ്ഞു. നാർക്കോട്ടിക്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്‌റ്റാൻസസ് ആക്‌ട് (എൻഡിപിഎസ്) പ്രകാരവും മറ്റ് വിസ ലംഘനങ്ങൾക്കു കീഴിലും ബാഗലൂർ പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സാങ്കേതിക തകരാർ; ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നമ്മ മെട്രോ യാത്രക്കാർക്ക് നിർദ്ദേശം ബിഎംആർസിഎൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ ഇരട്ടിയാക്കുന്നു; ഓണസീസണിൽ മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസം; വിശദാംശങ്ങൾ
[masterslider id="10"]

Related posts