കർണാടകയിൽ അഞ്ച് ഒമിക്രോൺ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു; ആകെ രോഗബാധിതരുടെ എണ്ണം 8 ആയി

ബെംഗളൂരു: കർണാടകയിൽ കൊറോണ വൈറസിന്റെ പുതിയ വേരിയന്റായ ഒമിക്രോണിന്റെ അഞ്ച് പുതിയ കേസുകൾ കൂടി കണ്ടെത്തിയതായി കർണാടക ആരോഗ്യമന്ത്രി കെ സുധാകർ ട്വീറ്റ് ചെയ്തു.

യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്ന് മടങ്ങിയെത്തിയ 19 വയസുള്ള പുരുഷൻ, ഡൽഹിയിൽ നിന്ന് യാത്ര ചെയ്ത 36 വയസ്സുള്ള ഒരു പുരുഷനും 70 വയസ്സുള്ള ഒരു സ്ത്രീയും കൂടാതെ നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള 52-കാരനും 33-കാരനും ആണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത് എന്നും സുധാകർ പറഞ്ഞു.

  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു

ഈ മാസം ആദ്യം ഇന്ത്യയിൽ ഒമൈക്രോൺ വേരിയന്റിന്റെ ആദ്യ രണ്ട് കേസുകൾ കർണാടകയിലാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 70 ഓളം ഒമിക്‌റോൺ വേരിയന്റിന്റെ വൈറസ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല രാജ്യത്തെ കോവിഡ്-19 ന്റെ സ്ഥിതിഗതികൾ അവലോകനം ചെയ്തു. കൂടാതെ കോവിഡ്-19 സാഹചര്യത്തെ നേരിടാൻ എല്ലാ കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളുടെ തയ്യാറെടുപ്പും അവലോകനം ചെയ്തതായി ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രി സതീഷ് ജാർക്കിഹോളിയുടെ അളിയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്; കോടികളുടെ അവിഹിത സമ്പാദ്യമെന്ന് സൂചന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആദ്യം വെറുത്തു, ഇപ്പോൾ ജീവൻ; കുടിയേറ്റക്കാരുടെ ഏകാന്തതയിൽ നിന്നും ബെം​ഗളൂരു വൈബിലേക്ക്; ബെംഗളൂരു നഗരത്തെക്കുറിച്ചുള്ള യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു
[masterslider id="10"]

Related posts