വിധാന സൗധയ്ക്കുള്ളിൽ ആത്മഹത്യ ശ്രമം

vidhana-soudha

ബെംഗളൂരു: കുടുംബപരവും വ്യക്തിപരവുമായ പ്രശ്‌നങ്ങളുടെ പേരിൽ ബുധനാഴ്ച സാനിറ്റൈസർ കഴിച്ച് വിധാന സൗധയ്ക്കുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചയാളെ ബൗറിംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ടിവി ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന ജെസി നഗർ സ്വദേശിയായ 52 വയസ്സുള്ള നന്ദ കുമാറാണ് ബുധനാഴ്ച ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സാനിറ്റൈസർ കഴിച്ച ഉടനെ ബൗറിംഗ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ച നന്ദയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.

  കുരുക്കില്ലാ, ടോളില്ലാ യാത്ര; എസ് എം കൃഷ്ണ റോഡ് തുറന്നു; സവിശേഷതകള്‍ ഏറെ അറിയാന്‍ വായിക്കു

കുമാർ തന്റെ ഭാര്യയ്ക്കും മറ്റുള്ളവർക്കുമെതിരെ ജെസി നഗർ പോലീസിൽ പരാതി നൽകിയിരുന്നു. പക്ഷെ പോലീസ് ഇവരെ വിളിച്ചുവരുത്തി കൗൺസിലിങ്ങിന് നൽകിയതിനുശേഷം വിട്ടയച്ചു. എന്നാൽ ഭാര്യയെയും മറ്റുള്ളവരെയും പൊലീസ് അറസ്റ്റ് ചെയ്യണമെന്നായിരുന്നു കുമാറിന്റെ ആവശ്യം. അവർക്കെതിരെ പോലീസ് നടപടിയൊന്നും എടുത്തിട്ടില്ലെന്ന് ആരോപിച്ചാണ് അദ്ദേഹം തന്റെ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പുതിയ പത്തുവരിപ്പാതയിൽ വൻ കുഴി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലും ഇത്തരത്തിൽ ഒരു ഓട്ടോ ഡ്രൈവറോ? തന്റേതല്ലാത്ത പണം വേണ്ടെന്ന് വെച്ച ഈ മനുഷ്യൻ ഇപ്പോൾ ഇന്റർനെറ്റിലെ താരം!
[masterslider id="10"]

Related posts