വീട്ടിൽ കുടുങ്ങിയ പുലിയെ കാട്ടിലേക്ക് തുറന്നുവിട്ടു.

ബെംഗളൂരു: രാമനഗര ജില്ലയിലെ ജലമംഗല ഗ്രാമത്തിൽ വീടിനുള്ളിൽ കുടുങ്ങിയ രണ്ട് വയസ്സുള്ള പെൺപുലിയെ വിജയകരമായി രക്ഷപ്പെടുത്തി കാട്ടിലേക്ക് തുറന്നുവിട്ടു.

ആടുകളെയും നായ്ക്കളെയും വേട്ടയാടിയ പുലി ഗ്രാമവാസികളെ പരിഭ്രാന്തിയിലാക്കിയിരുന്നു. ഭക്ഷണം തേടി ശനിയാഴ്ച അർദ്ധരാത്രി ഗ്രാമത്തിൽ പ്രവേശിച്ചപ്പോളാണ് പുലി  ഡോക്ടറായ ശിവന്നയുടെ വീട്ടിൽ കുടുങ്ങിയത്.

  ജിമ്മിലെത്തിയ വിവാഹിതയായ യുവതിയുമായി അടുപ്പം; ജിം ട്രെയിനര്‍ ജീവനൊടുക്കിയ നിലയില്‍

പരിസരവാസികളിൽ ഒരാൾ ഓടിയെത്തി പ്രധാന വാതിലടച്ചതോടെ പുലി ഉള്ളിൽ കുടുങ്ങി. തുടർന്ന് ഗ്രാമവാസികൾ വനപാലകരെ വിവരമറിയിച്ചു. ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ വിലയിരുത്തുകയും ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ നിന്ന് ഡോ.ഉമാശങ്കറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധരുടെ ഒരു സംഘം പുലിയെപിടികൂടി കാട്ടിലേക്ക് തുറന്നു വിടുകയും ചെയ്തു. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി ലൈസൻസും പോകും! മിനിറ്റുകൾ ലാഭിക്കാൻ ജീവൻ പണയം വെക്കണോ? ബെംഗളൂരുവിനെ ഞെട്ടിച്ച് ഈ കണക്കുകൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us