ആനുകൂല്യങ്ങൾ തൊഴിലാളികൾക്ക് ഉറപ്പ് വരുത്തുക; ന​ഗരത്തിൽ ആപ്പ് അധിഷ്ഠിത സേവനങ്ങൾ നൽകുന്നവരുടെ കണക്കെടുക്കുന്നു

ബെം​ഗളുരു; തൊഴിൽ ആനുകൂല്യങ്ങളും, വിവിധ സാമൂഹിക ക്ഷേമ പദ്ധതികളും ലക്ഷ്യമിട്ട് ആപ്പ് വിവിധ ആപ്പ് അധിഷ്ഠിത സേവനങ്ങൾ നൽകുന്നവരുടെയും , ഇ- കൊമെഴ്സ്- ഓൺലൈൻ ടാക്സി ജീവനക്കാരുടെയും വിവരങ്ങൾ ശേഖരിക്കുവാൻ നീക്കം.

ജില്ല തിരിച്ച് വിവരങ്ങൾ ശേഖരിക്കാനാണ് തൊഴിൽ വകുപ്പിന്റെ തീരുമാനം. നിലവിൽ ഇത്തരം ഇടങ്ങളിൽ ജോലി ചെയ്യുന്നവരെ തൊഴിലാളികളായി ആരും പരി​ഗണിച്ച് വരുന്നില്ല , അതിനാൽ സാധനങ്ങൾ എത്തിക്കുന്നതനുസരിച്ചും, ടാക്സിയുടെ ഓട്ടം അനുസരിച്ചും പണം കൊടുക്കുകയാണ് ചെയ്യുന്നത്.

  ലണ്ടൻ ട്യൂബ് വെറും 'ചൂള'; നമ്മ മെട്രോ 'ലക്ഷ്വറി'! ബ്രിട്ടനിലെ മെട്രോ അനുഭവത്തിൽ ഞെട്ടി പ്രവാസിയുവതി

ആഴ്ച്ചയിൽ ഒരിക്കൽ അവധി ലഭ്യമാക്കാനും, കുറഞ്ഞ വേതനം ഉറപ്പാക്കി നൽകുവാനും വേണ്ടിയാണ് കണക്കെടുപ്പ് നടത്തുന്നതെന്ന് തൊഴിൽ വകുപ്പ് മന്ത്രി ശിവറാം ഹെബ്ബാർ അറിയിച്ചു.

ഇ- കൊമെഴ്സ്, ഓൺലൈൻ- ടാക്സി, ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖല എന്നിവയെല്ലാം ഏറെ ഉള്ള ന​ഗരമാണ് നിലവിൽ ബെം​ഗളുരു. അതിനാൽ തൊഴിലാളികൾക്ക് മികച്ച പരിരക്ഷയും വേതനവും ഉറപ്പ് വരുത്തുക കൂടിയാണ് ലക്ഷ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ എൽപിജി വിലവർദ്ധനവിനിടെ വിപണി കീഴടക്കാൻ ഇ-ഓട്ടോകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  7.4 തീവ്രതയുളള വൻ ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ്; മൂന്ന് മീറ്റർ ഉയരത്തിൽ വരെ തിരമാലകൾക്ക് സാധ്യത
[masterslider id="10"]

Related posts

Click Here to Follow Us