പോലീസ് സ്റ്റേഷനിലെ കൈക്കൂലി വാങ്ങൽ; ബെം​ഗളുരുവിലെ എസ്ഐ അറസ്റ്റിലായതിങ്ങനെ

ബെം​ഗളുരു; കൈക്കൂലി വാങ്ങുന്നതിനിടെ എസ്ഐ പിടിയിലായി, അഴിമതി വിരുദ്ധ ബ്യൂറോയാണ് എസ്ഐയെ അറസ്റ്റ് ചെയ്തത്.

ചിക്കജാല പോലീസ് സ്റ്റേഷനിലെ എസ്ആർ രാഘവേന്ദ്രയെയും സുഹൃത്തിനെയുമാണ് കയ്യോടെ പിടികൂടിയത്. 2 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റിലായത്.

കേംപ​ഗൗഡ വിമാനത്താവളത്തിന് സമീപം സ്ഥലം സ്വന്തമായുള്ള ആളാണ് മറ്റുള്ളവർ തന്റെ സ്ഥലം കയ്യേറുന്നു എന്ന് കാണിച്ച് പരാതി നൽകിയത്. പരാതി ഒത്തുതീർപ്പാക്കാൻ പത്ത് ലക്ഷം എസ്ഐ കൈക്കൂലി ആവശ്യപ്പെട്ടു.

  ബെംഗളൂരു വിമാനത്താവളത്തിൽ ബോംബ് ഭീഷണി; 

8 ലക്ഷം ആദ്യം നൽകിയ പരാതിക്കാരൻ വീണ്ടും എസ്ഐ 2 ലക്ഷം കൂടി ആവശ്യപ്പെട്ട് ശല്യം ചെയ്തതോടെ എസിബിയുടെ സഹായം തേടുകയായിരുന്നു. കൈക്കൂലി നൽകുന്നതിനിടെ കാത്ത് നിന്ന എസിബി ഉദ്യോ​ഗസ്ഥരെത്തി എസ്ഐയെ കയ്യോടെ അറസ്റ്റ് ചെയ്തു.

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിൽ കനത്ത മഴ തുടരുന്നു; ചിക്കമഗളൂരുവിൽ ഇടിമിന്നലും ശക്തമായ കാറ്റും, ജനജീവിതം ദുസ്സഹം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us