യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.

ബെംഗളൂരു: ഇന്നലെ ബെംഗളൂരുവിലെ ജ്ഞാന ജ്യോതി നഗറിലെ വീട്ടിൽ 26 കാരിയായ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ശനിയാഴ്ച വൈകുന്നേരം 5: 30 ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ സഹോദരൻ ആണ് ശവശരീരം ആദ്യമായി കണ്ടത്.

തുടർന്ന് അയൽവാസികളെ വിളിച്ചു കൂട്ടുകയും പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. യുവതിയുടെ കഴുത്തറുത്ത്‌ ആണ് കൊലപ്പെടുത്തിയത്.

കോല ചെയ്യാനുപയോഗിച്ച കത്തി മൃതദേഹത്തിന്റെ വലതു കൈക്കുള്ളിൽ ചേർത്ത് വെച്ചിരിക്കുകയായിരുന്നു എന്നാൽ ഇത് ഒരു കൊലപാതകമാണെന്ന് വിശ്വസിക്കുന്നതായും ആത്മഹത്യ ചെയ്ത മരണം പോലെ വരുത്തിത്തീർക്കുന്നതിനായി കത്തി അവിടെ വെച്ചതാകാൻ സാധ്യത ഉണ്ടെന്നുമാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം പോലീസ് അറിയിച്ചത്. മരിച്ച യുവതിയുടെ ഭർത്താവിൽ നിന്ന് പരാതി എടുക്കുകയാണെന്നും ഡിസിപി സഞ്ജീവ് അറിയിച്ചു.

  സുവർണ്ണ രഥം ഇനി കൂടുതൽ ആകർഷകം: ടിക്കറ്റ് നിരക്കിൽ 20 ശതമാനം ഇളവുമായി ഐആർസിടിസി

സംഭവ സ്ഥലത്തു മോഷണ ശ്രമങ്ങൾ ഒന്നും നടന്നിട്ടില്ലെന്നും കൊല്ലപ്പെട്ട യുവതിയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങൾ ഒന്നും നഷ്ടപെട്ടിട്ടില്ലെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു. കൂടാതെ പണമോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ അവരുടെ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടതായും രേഖകൾ ഇല്ല. മൃതദേഹത്തിന്റെ പോസ്റ്റ്മാർട്ടം കഴിഞ്ഞതിനുശേഷം കൂടുതൽ വിവരങ്ങൾ അറിയിക്കുമെന്നും ഡിസിപി സഞ്ജീവ് പാട്ടീൽ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമ്മയുടെ ദോഷങ്ങൾ മാറാൻ പെൺകുട്ടികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പീഡനം; ജ്യോത്സ്യൻ പിടിയിൽ
[masterslider id="10"]

Related posts