ഓണാഘോഷം ഗംഭീരമാക്കാന്‍ കേരള സംഗീത ഉപകരണങ്ങളുടെ വിപണന മേള എം ജി റോഡില്‍.

ബെംഗളൂരു∙ ഓണക്കാലത്ത് വാദ്യസംഗീതത്തിന്റെ താളമേളവുമായാണ് കേരള സ്റ്റേറ്റ് ഹാൻഡിക്രാഫ്റ്റ്സ് അപ്പെക്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ  സുരഭിയിൽ ഓണം വിപണനമേള ആരംഭിച്ചിരിക്കുന്നത്.

എംജി റോഡ് പബ്ലിക് യൂട്ടിലിറ്റി ബിൽഡിങ്ങിലെ നവീകരിച്ച ഷോറൂമിൽ കേരളീയ വാദ്യോപകരണങ്ങളുടെ  വൈവിധ്യ ശേഖരമാണ് വിൽപനയ്ക്കുള്ളത്. ചെണ്ട, മദ്ദളം, ഇടയ്ക്ക, തുടി, ഹാർമോണിയം, വയലിൻ, ശ്രുതിപ്പെട്ടി എന്നിവയ്ക്ക് പുറമെ ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക സംഗീത ഉപകരണങ്ങളും വിൽപനയ്ക്കുണ്ടെന്ന് ഷോറൂം മാനേജർ സംഗീത് റാം പറഞ്ഞു.

  മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു,

750 മുതൽ 15,000 രൂപവരെയാണ് വില. കുത്താമ്പുള്ളിയിൽ നിന്നാണ് കൈത്തറി വസ്ത്രങ്ങളെത്തിയത്. കേരളീയ സാരികൾക്ക് 600 മുതൽ 6000 രൂപവരെയാണ് വില. മരത്തിൽ തീർത്ത ആന, ചുണ്ടൻവള്ളം, കഥകളി രൂപങ്ങൾ, അലങ്കാര വസ്തുക്കൾ എന്നിവയും വിൽപനയ്ക്കുണ്ട്.

വിവിധ ഉൽപന്നങ്ങൾക്ക് പത്ത് മുതൽ 20 % വരെ വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്.കേരളീയ കരകൗശല ഉൽപന്നങ്ങൾ, അലങ്കാര വസ്തുക്കൾ എന്നിവയും ലഭിക്കും. രാവിലെ പത്ത് മുതൽ വൈകിട്ട് 7.30 വരെ ഷോറൂം പ്രവർത്തിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിൽ ഇനി കാത്തിരിപ്പ് വിരസമല്ല; വിവരവിവരണം നൽകുന്ന സ്ക്രീനുകളിൽ വേറിട്ട പരീക്ഷണവുമായി ടെർമിനൽ 2
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സാങ്കേതിക തകരാർ; ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നമ്മ മെട്രോ യാത്രക്കാർക്ക് നിർദ്ദേശം ബിഎംആർസിഎൽ
[masterslider id="10"]

Related posts