സേവനങ്ങൾ പുനരാരംഭിക്കാൻ തയ്യാറെടുത്ത് ബി‌.എം‌.ടി‌.സി.

ബെംഗളൂരു. പൊതുജനങ്ങൾക്കായി സേവനങ്ങൾ പുനരാരംഭിക്കാൻ തയ്യാറെടുക്കുന്നതിനിടയിൽ ബി‌ എം‌ ടി‌ സി, രണ്ട് ആഴ്ചയിൽ അധികം അവധിയിലിരുന്ന ഡ്രൈവർമാരോടും കണ്ടക്ടർമാരോടും നെഗറ്റീവ് ആർ ടി പി‌ സി‌ ആർ സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ആദ്യത്തെ ഡോസ് വാക്സിൻ നേടാനും സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാനും ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മൂന്നാം തരംഗത്തെ മുന്നിൽ കണ്ട് ജീവനക്കാരെയും ആയിരക്കണക്കിന് യാത്രക്കാരെയും സുരക്ഷിതമായി നിലനിർത്തുകയെന്ന വെല്ലുവിളി നേരിടാൻ ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) തയ്യാറെടുപ്പുകൾ ഇതിനോടകം തുടങ്ങിയിട്ടുണ്ട്.

  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി

സർക്കാറിന്റെ അനുമതി ലഭിച്ചാൽ ജൂൺ 14 ന് ശേഷം ബി എം ടി സി  പ്രവർത്തനങ്ങൾ ആരംഭിക്കും എന്ന്  ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. “ഞങ്ങളുടെ ജീവനക്കാർ സുരക്ഷിതരാണെന്ന് ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചുവരികയാണ്, ഇത് യാത്ര ചെയ്യുന്നവരുടെ സുരക്ഷയ്ക്കും അത്യാവശ്യമാണ്.” എന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മക്കളെ അറിഞ്ഞ ജവാന് മോഡിഫിക്കേഷന്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അച്ഛനെയും സഹോദരിയെയും ആൺകുട്ടി കഴുത്തറുത്തു കൊന്നു, അമ്മയ്ക്ക് ഗുരുതരം
[masterslider id="10"]

Related posts