രണ്ടാമത്തെ കോവിഡ് ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപനം: സൂചന നൽകി മുഖ്യമന്ത്രി

ബെംഗളൂരു: കോവിഡ് ദുരിതാശ്വാസ പാക്കേജുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ സാമൂഹിക, സാമ്പത്തിക ഗ്രൂപ്പുകളുടെയും പ്രതിപക്ഷത്തിന്റെയും വിമർശനങ്ങൾ നേരിട്ടതിന് ശേഷം അടുത്ത ദിവസങ്ങളിൽ തന്നെ രണ്ടാമത്തെ കോവിഡ് ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ സൂചന നൽകി.

കഴിഞ്ഞ ആഴ്ച്ച പ്രഖ്യാപിച്ച കോവിഡ് ദുരിതാശ്വാസ പാക്കേജിൽ നിന്ന് നിരവധി ഗ്രൂപ്പുകളെ ഒഴിവാക്കിയതായി എനിക്കറിയാം. ഇത്തരം വിഷയങ്ങൾ‌ ഞങ്ങൾ‌ ഇപ്പോൾ ചർച്ച ചെയ്ത് കൊണ്ടിരിക്കുകയാണ്, അടുത്ത 10 മുതൽ 12 ദിവസത്തിനുള്ളിൽ‌ മറ്റൊരു പാക്കേജ് പ്രഖ്യാപിക്കാൻ‌ ഞാൻ‌ പരമാവധി ശ്രമിക്കും, ” എന്ന് ബെംഗളൂരുവിലെ ബി‌ ബി‌ എം‌ പി കോൾ‌ സെന്ററിലെ പ്രവർത്തനങ്ങൾ‌ അവലോകനം ചെയ്ത ശേഷം അദ്ദേഹം പറഞ്ഞു.

  ബെംഗളൂരു പോലീസിൽ നിന്ന് 'സൗജന്യ ഐപിഎൽ ടിക്കറ്റുകൾ

സാമ്പത്തിക പരിമിതികൾക്കുള്ളിൽ നിന്നാണ് ദുരിതാശ്വാസ പാക്കേജ് താൻ പ്രഖ്യാപിച്ചതെന്നും സിദ്ധരാമയ്യ തന്റെ ഭരണകാലത്ത് എന്ത് ചെയ്തു എന്നതിനെക്കുറിച്ച് ലോകത്തിന് അറിയാം എന്നും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ വിമർശനങ്ങളോട് പ്രതികരിച്ചുകൊണ്ട്  മുഖ്യമന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സഭകളുടെ ആയിരക്കണക്കിന് അക്കൗണ്ടുകളാണ് കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുന്നതെന്ന് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അക്ഷയതൃതീയനാളിലും സ്വർണ്ണവിപണിയിൽ ഉണർവില്ല; ബെംഗളൂരുവിൽ ബുക്കിംഗിൽ 25 ശതമാനം ഇടിവ്
[masterslider id="10"]

Related posts

Click Here to Follow Us