ഒരേസമയം സഹോദരിമാരെ വിവാഹം ചെയ്ത യുവാവ് പെട്ടു

ബെംഗളൂരു: കോലാറിൽ ഒരേസമയം സഹോദരിമാരെ വിവാഹം ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വധുവിലൊരാൾക്ക് പ്രായപൂർത്തിയായില്ലെന്ന് കണ്ടെത്തിയതോടെയാണ് വരൻ പെട്ടത്. വെഗമഡഗു സ്വദേശിയായ ഉമാപതിയാണ് അറസ്റ്റിലായത്.

യുവാവ് രണ്ട് പേരെ ഒരേസമയം വിവാഹംചെയ്തതിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതോടെയാണ് പോലീസ് അന്വേഷണം നടത്തിയത്. ഇവരുടെ കുടുംബാംഗങ്ങളുടെ സമ്മതത്തോടെ അവരുടെ സാന്നിധ്യത്തിൽ തന്നെയായിരുന്നു വിവാഹചടങ്ങ്.

സംഭവം വൈറലായതോടെയാണ് പോലീസ് അന്വേഷണം നടത്തിയത്. കോലാറിലെ കുരുഡുമലെ ക്ഷേത്രത്തിൽവെച്ച് ഇവരുടെ കുടുംബാംഗങ്ങളുടെ സമ്മതത്തോടെ അവരുടെ സാന്നിധ്യത്തിൽ തന്നെയായിരുന്നു വിവാഹചടങ്ങ്.

  ശ്രദ്ധിച്ചോളു മാലിന്യം തരംതിരിച്ചില്ലെങ്കിൽ പിഴ ഉറപ്പ്; ബെംഗളൂരുവിൽ നിയമങ്ങൾ കർശനമാക്കി ജിബിഎ: പിഴ തുക അറിയാം

ഉമാപതിയുടെ വിവാഹം ഉറപ്പിച്ചിരുന്നത് സഹോദരിമാരിൽ മൂത്ത പെൺകുട്ടിയുമായാണ്. പക്ഷെ എപ്പോഴും തന്നോടൊപ്പമുള്ള സംസാരശേഷിയില്ലാത്ത ഇളയ സഹോദരിയെ കൂടി ഉമാപതി വിവാഹം കഴിക്കണമെന്ന് പെൺകുട്ടി ആവശ്യപ്പെടുകയായിരുന്നു.

ഊമയായ സഹോദരിയെ വിവാഹം ചെയ്യാമെന്ന് സമ്മതിച്ചാലേ താനും വിവാഹത്തിന് സമ്മതിക്കുകയുള്ളൂവെന്ന പെൺകുട്ടിയുടെ നിർബന്ധപ്രകാരമാണ് താനും കുടുംബവും ഈ വിവാഹത്തിന് സമ്മതിച്ചതെന്നാണ് ഉമാപതി പോലീസിന് നൽകിയ മൊഴി. കുടുംബാംഗങ്ങളുമായി ചർച്ച ചെയ്ത ശേഷമാണ് ഇങ്ങനെയൊരു തീരുമാനത്തിൽ എത്തിയത് എന്നും യുവാവ് വെളിപ്പെടുത്തി.

  ദൈവം അവർക്ക് അർഹമായ ശിക്ഷ നൽകട്ടെ, ഉറങ്ങാൻ യോ​ഗാമാറ്റ്; മലയാളി വീട്ട്ജോലിക്കാരി നേരിട്ടത് കണ്ണീരുണങ്ങാത്ത ദുരനുഭവങ്ങൾ!

പെൺകുട്ടികളുടെ പിതാവും സമാനരീതിയിൽ സഹോദരിമാരായ രണ്ടു പേരെയാണ് ഒരേ പന്തലിൽവെച്ച് താലിചാർത്തിയതെന്നും ഇതിൽ ഒരാൾ സംസാരശേഷിയില്ലാത്ത സ്ത്രീയാണെന്നും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിയമസഭ തെരഞ്ഞെടുപ്പ്; ഭരണമാറ്റമോ തുടർഭരണമോ ?; കേരളം ഇന്ന് ബൂത്തിലേക്ക്; വോട്ടെടുപ്പ് തുടങ്ങി
[masterslider id="10"]

Related posts

Click Here to Follow Us