സ്വാതന്ത്ര്യദിന അവധി:ബസ് ടിക്കറ്റ് കൊള്ള നിരക്ക് 3000 കടന്നു.

ബെംഗളൂരു :സ്വാതന്ത്ര്യ ദിന അവധി ക്ക് നാട്ടിലേക്ക് പുറപ്പെടുന്നവരെ പിഴിയാൻ സ്വകാര്യ ബസുകൾ തയ്യാർ. നഗരത്തിൽ നിന്നുള്ള സ്വകാര്യ ബസുകളിൽ ടിക്കറ്റ് നിരക്ക് 3000 കടന്നു. ജി എസ് ടി നിരക്കായ 150 രൂപ കൂടി ചേർത്താണ് ഈ നിരക്ക്.

ആഗസ്റ്റ് 11 ബെംഗളൂരു എറണാകുളം യാത്രക്ക് 1200 രൂപ മുതൽ 2990 രൂപ വരെയാണ് സ്വകാര്യ ബസുകളിലെ ടിക്കറ്റ് നിരക്ക്. ഇതനുസരിച്ച് 2900 രൂപയുടെ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ 3077 രൂപ നൽകേണ്ടി വരും.

  കനത്ത മഴയിൽ മുങ്ങി ബെംഗളൂരുവിലെ ഐടി ഇടനാഴി; ഔട്ടർ റിങ് റോഡിൽ മണിക്കൂറുകളോളം നീണ്ട വൻ ഗതാഗതക്കുരുക്ക്

കേരള- കർണാടക ആർ ടി സി കൾ പ്രഖ്യാപിച്ചു സ്പെഷൽ ബസുകളിലെ സേലം വഴിയുള്ള തെക്കൻ കേരളത്തിലേക്കുള്ള ടിക്കറ്റുകൾ വളരെ വേഗത്തിലാണ് തീരുന്നത്.തിരുനെൽവേലി വഴി തിരുവനന്തപുരത്തേക്കുള്ള സ്വകാര്യ ടിക്കറ്റ് വില 3000 കടന്നു.

കേരള ആർ ടി സി സേലം വഴി സ്പെഷൽ ബസുകൾ അനുവദിക്കാത്തതും യാത്രക്കാർക്ക് വിനയായി, കർണാടക ആർ ടി സി യിൽ വളരെ കുറച്ച് ടിക്കെറ്റുകൾ മാത്രമേ ബാക്കിയുള്ളൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു നഗര വികസന പദ്ധതികൾ ഇനി വിരൽത്തുമ്പിൽ; പദ്ധതി പുരോഗതി അറിയാൻ 'സിറ്റി ലാറ്റെ' പ്ലാറ്റ്‌ഫോം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിലെ ഈ റോഡിലൂടെ പോകുമ്പോൾ സൂക്ഷിക്കുക! മുകളിൽ ഒളിഞ്ഞിരിപ്പുണ്ട് ഒരു വൻ അപകടം
[masterslider id="10"]

Related posts