കടി കിട്ടിയിട്ടുപോലും ഭീമന്‍ പെരുമ്പാമ്പിനെ വിറപ്പിച്ച് പത്ത് വയസുകാരന്‍!

ബെംഗളൂരു: അഞ്ചാം ക്ലാസുകാരന്റെ മനസ്സാന്നിദ്ധ്യത്തിന് കൈയടിച്ച് സോഷ്യല്‍ മീഡിയ. നടന്നുപോകുന്നതിനിടയില്‍ പെട്ടെന്ന് പെരുമ്പാമ്പിനെ കണ്ടാല്‍ മുതിര്‍ന്നവര്‍ പോലും തിരിഞ്ഞോടും. പക്ഷെ പത്ത് വയസുകാരന്‍ സങ്കല്‍പ് ഒരു കടി കിട്ടിയിട്ടുപോലും ഭീമന്‍ പെരുമ്പാമ്പിനെ ഒന്ന് വിറപ്പിച്ചു.

ഓടയ്ക്കകത്ത് സ്ഥാനമുറപ്പിച്ച പെരുമ്പാമ്പിനെ ഇടതുകാലിന് ചവിട്ടിയാണ് കുട്ടി രക്ഷപെട്ടത്. വീട്ടില്‍ നിന്ന് ക്ഷേത്രത്തിലേക്ക് പോകുന്നതിനിടയിലാണ് സങ്കല്‍പിന്റെ വലതുകാലില്‍ പാമ്പ് കടിച്ചത്. പരിഭ്രാന്തനാകാതെ കുട്ടി ഇടതുകാലുകൊണ്ട് പാമ്പിനെ ചവിട്ടിമാറ്റുകയായിരുന്നു.

  സംസ്ഥാത്തെ ആൺകുട്ടികൾക്കുള്ള സൗജന്യ ബസ് പാസ് വിതരണം തകൃതി: രണ്ടുദിവസത്തിനിടെ നൽകിയത് 2700-ലധികം പാസുകൾ

അടുത്തുള്ള ആളുകളെ വിളിച്ചുകൂട്ടുകയും ചെയ്തു. പിന്നീട് പാമ്പു പിടുത്തക്കാര്‍ സ്ഥലത്തെത്തി. പാമ്പിനെ പിലിക്കുള ജൈവ പാര്‍ക്കിലേക്ക് മാറ്റി. മംഗലാപുരത്തെ മന്നഗുദ്ദയിലാണ് സംഭവം. പാമ്പുകടിയേറ്റ കുട്ടിയുടെ മുറിവ് ഭേദപ്പെടുന്നതായി പിതാവ് ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts