എമിറേറ്റ്‌സ് എയർലൈനിൽ യാത്രയ്ക്കിടെ ഏതെങ്കിലും വിധത്തിൽ കോവിഡ് ബാധയുണ്ടായാൽ 1.3 കോടി രൂപ വാഗ്ദാനം!

എമിറേറ്റ്‌സ് എയർലൈനിൽ യാത്രയ്ക്കിടെ ഏതെങ്കിലും വിധത്തിൽ കോവിഡ് ബാധയുണ്ടായാൽ 1.3 കോടി രൂപ വാഗ്ദാനം ചെയ്ത് കമ്പനി. ഒക്ടോബർ 31വരെ എമിറേറ്റ്‌സ് എയർലൈനിൽ ടിക്കറ്റ് ബുക്കുചെയ്ത് യാത്രചെയ്യുന്നവർക്കാണ് ഈ സേവനം ലഭിക്കുക.

വിമാനയാത്രയ്ക്കിടെ കോവിഡ്-19 രോഗബാധയുണ്ടാകുന്നവരുടെ ചികിത്സാ ചിലവുകൾക്കായി  ആ വ്യക്തിക്ക് 1,30,49,000 രൂപ (ഏകദേശം 6,40,000 ദിർഹം) മെഡിക്കൽ ചെലവിനത്തിൽ ഇൻഷുറൻസായി എമിറേറ്റ്‌സ് നൽകും.

  തിരുവനന്തപുരത്ത് മരിച്ച യുവതിയുടെ ഹൃദയം ഉൾപ്പെടെ അഞ്ച് അവയവങ്ങൾ ദാനംചെയ്യും

കൂടാതെ, ഇത്തരത്തിൽ രോഗബാധയുണ്ടാകുന്നവർക്ക് 14 ദിവസത്തേക്ക് പ്രതിദിനം 100 യൂറോവെച്ച് (ഏകദേശം 8600 രൂപ) ക്വാറന്റീൻ ചെലവുകൾക്ക് നൽകാനും പുതിയസംവിധാനം ഏർപ്പെടുത്തി. ഈസേവനത്തിന് പ്രത്യേകിച്ച് പണമൊന്നും എമിറേറ്റ്‌സ് ഈടാക്കുന്നില്ല.

ഉപഭോക്താക്കൾ ലക്ഷ്യസ്ഥാനത്തെത്തി അവിടെനിന്ന്‌ മറ്റൊരുസ്ഥലത്തേക്ക് യാത്രചെയ്താലും ഈ സേവനം പ്രയോജനപ്പെടുത്താം. എമിറേറ്റ്‌സ് ഉപയോക്താക്കൾക്ക് തീർത്തും സൗജന്യമായാണ് ഈ ചികിത്സാ പദ്ധതി ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.

യാത്രയുടെ ലക്ഷ്യസ്ഥാനവും പ്രശ്നമല്ല. ഇതിനായി പ്രത്യേക രജിസ്ട്രേഷൻ ആവശ്യമില്ല. ഏതുരാജ്യത്തേക്ക് ടിക്കറ്റെടുക്കുമ്പോഴും ഇതുസംബന്ധിച്ച വിവരങ്ങൾ എയർലൈൻസ് നൽകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജനം ആഗ്രഹിക്കുന്നത് തുടര്‍ഭരണം; വോട്ട് ചെയ്ത് മുഖ്യമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യുവതിയെ പിന്തുടര്‍ന്ന് പീഡിപ്പിക്കാൻ ശ്രമം; മൂന്ന് പേരെ വെടിവെച്ചിട്ട് മലയാളി, ഒരാൾ കൊല്ലപ്പെട്ടു
[masterslider id="10"]

Related posts

Click Here to Follow Us