മോദി നുണയനായ പ്രധാനമന്ത്രി, ചെയ്യുന്നത് ഭായിയോം ബഹനോം നാടകം മാത്രം; സിദ്ധരാമയ്യ

ബെം​ഗളുരു; പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കാള്‍ നുണയനായ മറ്റൊരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ലെന്ന്​ കോണ്‍ഗ്രസ്​ നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ.

കൂടാതെ ഇന്ത്യന്‍ ചരിത്രത്തില്‍ മറ്റൊരു പ്രധാനമ​ന്ത്രിയും നരേന്ദ്രമോദിയേക്കാള്‍ നുണപറഞ്ഞിട്ടില്ല. മോദി ജനങ്ങളെ ചതിച്ചു. മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ ആരോഗ്യ-സാമ്പത്തിക രംഗങ്ങള്‍ തകര്‍ത്തു. 20ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജന പാക്കേജ്​ പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

പക്ഷേ അത്​ ആര്‍ക്കാണ്​ ഉത്തേജനം നല്‍കുന്നത്​. അവര്‍ പറയുന്നത്​ ഈ തുക ജി.ഡി.പിയുടെ 10 ശതമാനം വരുമെന്നാണ്​.

പക്ഷേ ട്രഷറികളിലൂടെ പുറത്തുവരുന്ന തുക രണ്ടുലക്ഷം കോടി മാത്രമാണ്​. ഇത്​ ജി.ഡി.പിയുടെ ഒരു ശതമാനം പോലും വരുന്നില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

നിലവിൽ മറ്റു പലരാജ്യങ്ങളും ജി.ഡി.പിയുടെ 10മുതൽ 40 ശതമാനം വരെ പ്രഖ്യാപിക്കുന്നുണ്ട്​. മോദിചെയ്യുന്നത്​ ഭായിയോം ബഹനോം നാടകം മാത്രമാണ്​. മൻകി ബാത്തിൽ​ ആർ.എസ്​.എസ്​ ബാത്​ അല്ലാതെ മറ്റൊന്നുമില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..