എയര്‍ ഹോസ്റ്റെസിനെ നടുറോട്ടില്‍ വസ്ത്രങ്ങള്‍ ഉരിഞ്ഞ് അപമാനിക്കാന്‍ ശ്രമം;നഗരത്തില്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള ആക്രമണങ്ങള്‍ തുടര്‍ക്കഥയാവുന്നു.

ബെംഗളൂരു: നടുറോഡില്‍ അജ്ഞാതനായ ബൈക്ക് യാത്രികന്‍ എയര്‍ ഹോസ്റ്റസിനെ ലൈംഗികമായി കയ്യേറ്റം ചെയ്തു.  ബാനസ്‌വാഡി എച്ച്.ആര്‍.ബി.ആറിന് സമീപത്തെ തെരുവിലാണ് സംഭവം. സുഹൃത്തിനൊപ്പം വഴിയരികിലൂടെ രാത്രി നടന്നു പോവുകയായിരുന്ന യുവതിയെ ബൈക്ക് യാത്രികന്‍ ആക്രമിക്കുകയും വസ്ത്രം വലിച്ചു കീറുകയുമായിരുന്നു. ഫെബ്രുവരി 12-നായിരുന്നു സംഭവം നടന്നതെങ്കിലും കുറച്ച് ദിവസം കഴിഞ്ഞാണ് പോലീസ് സ്റ്റേഷനില്‍ യുവതി പരാതി നല്‍കുന്നത്. പരാതി നല്‍കി ഇത്ര ദിവസമായിട്ടും കുറ്റവാളികളെ പിടികൂടിയിട്ടില്ല.

  യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു: പ്രായപൂർത്തിയാകാത്ത ആളുൾപ്പെടെ 10 പേർ പിടിയിൽ

അക്രമം നടന്നതിന്റെ ആഘാതത്തില്‍ ആയിരുന്നതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്ന് യുവതി പറയുന്നു. സുഹൃത്തിനോടൊപ്പം ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ഹെല്‍മറ്റിട്ട ബൈക്ക് യാത്രികന്‍ പൊടുന്നനെയാണ് സമീപിച്ചത്. യുവതിയോടും സുഹൃത്തിനോടും ആദ്യം സഭ്യമല്ലാത്ത രീതിയില്‍ പെരുമാറിയ അയാള്‍ പൊടുന്നനെ യുവതി ധരിച്ചിരുന്ന ടീ ഷര്‍ട്ട് വലിച്ചു കീറുകയും ചെയ്തു. യുവതികള്‍ ബഹളം വെച്ചതോടെ ബൈക്കില്‍ കടന്നു കളയുകയായിരുന്നു ആക്രമി.

സംഭവത്തിന്റെ ആഘാതത്തില്‍ ബൈക്ക് നമ്പര്‍ ശ്രദ്ധിക്കാന്‍ പോലും യുവതിക്കായില്ലെന്ന് പോലീസ് പറയുന്നു. സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ കഴിഞ്ഞ കുറെ കുറെ നാളുകളായി ബെംഗളൂരു നഗരം വാര്‍ത്തകളില്‍ നിറയുകയാണ്. പുതുവത്സരരാവില്‍ സ്ത്രീകള്‍ക്ക് നേരെ നടന്ന ആക്രമണങ്ങള്‍ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാന പ്രാണിയായി തേനീച്ച, സംസ്ഥാന തവളയായി മലബാർ മരത്തവളയും; പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല
[masterslider id="10"]

Related posts