സൌജന്യ ചികിത്സ പദ്ധതികളും “ശരിയാകുന്നു”.

തിരുവനന്തപുരം: കാരുണ്യ, സുകൃതം എന്നിവയടക്കം സൗജന്യ ചികിത്സാ പദ്ധതികള്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കുന്നു. സൗജന്യ ചികിത്സ നല്‍കിയ വകയില്‍ 900 കോടിയിലേറെ രൂപ കുടിശിക വന്നതോടെയാണ് പദ്ധതികള്‍ നിര്‍ത്താലാക്കാനുള്ള നീക്കം സര്‍ക്കാര്‍ നടത്തുന്നത്. അതേസമയം ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാനാണ് ഈ പദ്ധതികള്‍ നിര്‍ത്തലാക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ വമ്പന്‍ പദ്ധതികളായിരുന്നു കാരുണ്യ ബെനവലന്റ് ഫണ്ട് ചികിത്സാ പദ്ധതിയും സുകൃതവും. ഇവയടക്കം ഒന്‍പതിലേറെ സൗജന്യ ചികില്‍സാ പദ്ധതികളാണ് പിണറായി സര്‍ക്കാര്‍ നിര്‍ത്തലാക്കാനൊരുങ്ങുന്നത്. പദ്ധതികള്‍ വഴി സൗജന്യ ചികിത്സ നല്‍കിയ ഇനത്തില്‍ കോടികളുടെ കടബാധ്യത ഉണ്ടായതോടെയാണ് ഈ നീക്കം. കാരുണ്യ ചികിത്സാ പദ്ധതിയ്‌ക്കായി ബജറ്റ് വിഹിതമായി ഇതുവരെ കിട്ടിയത് 925 കോടി രൂപ. ഇതില്‍ ബാക്കിയിരിപ്പുള്ളത് വെറും 14 കോടി രൂപ മാത്രമാണ്.

  പെരുന്നാൾ ദിനത്തിൽ അപ്പാർട്ട്‌മെന്റിൽ ചോരപ്പുഴ; ലക്ഷ്യം ഭാര്യ, പക്ഷേ വെട്ടേറ്റത് മാതാപിതാക്കൾക്ക്

പദ്ധതി അനുസരിച്ച് ചികില്‍സ നല്‍കിയ വകയില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് 192.33 കോടി രൂപയും സര്‍ക്കാര്‍ ആശുപത്രികള്‍ക്കായി 662.32 കോടി രൂപയുമടക്കം 854.65 കോടി രൂപ സര്‍ക്കാര്‍ നല്‍കാനുമുണ്ട്.

  യാത്രക്കാർക്ക് ആശ്വാസം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി

സൗജന്യ ക്യാന്‍സര്‍ ചികില്‍സ പദ്ധതിയായ സുകൃതത്തിന്റെ കുടിശിക 18 കോടി കവിഞ്ഞു. കുടിശിക എങ്ങനെ തീര്‍ക്കുമെത്തതില്‍ വ്യക്തത വരുത്തിയിട്ടുമില്ല. കോടികള്‍ കുടിശിക ഉണ്ടെങ്കിലും തത്കാലം സൗജന്യ ചികില്‍സയെ ബാധിക്കില്ലെന്നാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം. പുതിയ പദ്ധതി പ്രഖ്യാപിക്കുമെന്ന് പറയുമ്പോഴും പണം തന്നെയാണ് പ്രശ്നം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് പേപ്പർ രഹിത ആധാരമെഴുത്ത്: പ്രതിഷേധവുമായി ആധാരമെഴുത്തുകാർ, ആയിരക്കണക്കിന് കുടുംബങ്ങൾ പ്രതിസന്ധിയിൽ
[masterslider id="10"]

Related posts