നിലമ്പൂരിലേക്ക് നഗരത്തിൽ നിന്ന് സൗജന്യ ബസ് സർവ്വീസ്.

നിലമ്പൂർ എം.എൽ.എ ഓഫീസിന്റെയും കലാ വെൽഫെയർ അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ ബംഗളൂരുവിൽ നിന്ന് നിലമ്പൂരിലേക്ക്‌ നടത്തിയ സൗജന്യ ബസ്‌ സർവ്വീസ്‌ വഴി 28 ആളുകളെ കഴിഞ്ഞ ദിവസം നാട്ടിലെത്തിക്കാൻ കഴിഞ്ഞിരുന്നു.

കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച്‌ ഏർപ്പെടുത്തിയ ഈ ബസിൽ എത്തിയവരെല്ലാം ഇന്ന് സുരക്ഷിതമായി ഹോം ക്വാറന്റൈനിൽ കഴിയുന്നുണ്ട്‌.

പിന്നീടും നിരവധി ആളുകൾ യാത്ര സൗകര്യം ആവശ്യപ്പെട്ടതിനെ തുടർന്ന് ഇവർക്കായി വീണ്ടും സൗജന്യ ബസ്‌ സർവ്വീസ്‌ ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്‌.

  നടൻ ദർശൻ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു ? പരപ്പന അഗ്രഹാര ജയിൽ പരിസരത്ത് സംഘർഷാവസ്ഥ

ജൂൺ ഒന്നാം തീയതിയോടെ കൂടി രണ്ടാമത്തെ ബസ്സ് സർവ്വീസ്‌ ഏർപ്പെടുത്താനാണു ആലോചിക്കുന്നത്‌.

ഈസേവനം ആവശ്യമുള്ള നിലമ്പൂർ മണ്ഡലത്തിൽപ്പെട്ട ബംഗളൂരു നിവാസികൾ ബംഗളൂരു കലാ വെൽഫെയർ അസോസിയേഷന്റെ ഹെൽപ്പ് ഡെസ്ക്കുമായി ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.

വിളിക്കേണ്ട നമ്പറുകൾ:പ്രസിഡന്റ്‌:ജീവൻ തോമസ്‌-8075372209,സെക്രട്ടറി:ഫിലിപ്പ്‌ (ലെനു ജോർജ്ജ്‌)9945804369,തോമസ്‌ എം.എം 8884521204,ശശി.ആർ:9606774818,ഷാജി.ഡി:9448174950

( നാട്ടിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്പെടും എന്ന നല്ല ലക്ഷ്യത്തോടെയാണ് ഇത്തരം വാർത്തകൾ “ബെംഗളുരു വാർത്ത”നൽകുന്നത്, സംഘടനകൾ ആവശ്യപ്പെട്ടത് പ്രകാരമാണ് ഈ വാർത്ത നൽകുന്നത്, ഇതിൽ നൽകിയ നമ്പറുകളിൽ വിളിച്ച് ഉറപ്പിച്ച ശേഷം യാത്ര ചെയ്യുക, ഇത്തരം വാർത്തകളിൽ നിന്ന് ഞങ്ങൾക്ക് ഒരു തരത്തിലുള്ള സാമ്പത്തിക ലാഭമോ ഇത്തരം വാർത്തകളുടെ ഉത്തരവാദിത്തമോ ഞങ്ങൾക്ക് ഉണ്ടായിരിക്കുന്നതല്ല)
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ അത്താഴവിരുന്നിന് വിളിച്ചുവരുത്തി 23-കാരിയെ കഴുത്തറുത്തു കൊന്നു; കാമുകൻ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ സർവീസുകൾ ഒരു മണിക്കൂർ നേരത്തെ ആരംഭിക്കും
[masterslider id="10"]

Related posts