കെ.ആർ.പുരത്ത്‌ സ്കൂട്ടർ അപകടത്തിൽ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: കെ.ആർ. പുരത്ത്‌ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി യുവാവ് മരിച്ചു. വ്യാഴാഴ്ച പുലർച്ചെ രണ്ടിന് സുഹൃത്തിനെ സന്ദർശിച്ച് കോറമംഗലയിലെ താമസസ്ഥലത്ത് തിരികെ വരുന്നതിനിടെയാണ് അപകടമുണ്ടായത്.

മുക്കം മണാശ്ശേരി കുറ്റ്യേരിമ്മൽ കൂമളംകണ്ടിയിൽ ശരത് (24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കൊല്ലം സ്വദേശി അഖിലിനെ (25) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടറിൽ പിറകിൽ ഇരിക്കുകയായിരുന്നു ശരത്. കെ.ആർ. പുരം പാലത്തിൽ വെച്ച് നിയന്ത്രണം വിട്ട സ്കൂട്ടർ റോഡരികിലെ സ്ലാബിൽ ഇടിച്ച് മറിയുകയായിരുന്നു.

  വ്യാജ മദ്യം കഴിച്ച് അഞ്ചുപേര്‍ മരിച്ചു

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശരത്തിനെ ശിവാജി നഗർ ബൗറിംഗ് ആസ്പത്രിയിലും പിന്നീട് നിംഹാൻസിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓഡിയോളജി കോഴ്‌സ് പൂർത്തിയാക്കിയ ശരത് ബൊമ്മനഹള്ളിയിലെ നാരായണ ഹൃദയാലയ ആസ്പത്രിയിൽ ഒരു വർഷമായി പരിശീലനത്തിലായിരുന്നു.

സി. രവിയുടെയും സുമിതയുടെയും മകനാണ് ശരത്. സഹോദരി: ശിശിര. ബൗറിംഗ് ആശുപത്രിയിലെ മൃതദേഹ പരിശോധനയ്ക്ക് ശേഷം കെ.എം.സി.സി. പ്രവർത്തകരുടെ സഹായത്തോടെ മൃതദേഹം നാട്ടിലെത്തിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിമന്റ് മിക്സർ ടാങ്കർ ബൈക്കിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഏപ്രിൽ 9-ന് വോട്ട് ചെയ്യാൻ റെഡിയല്ലേ? അവധി ചോദിക്കേണ്ട സ്വകാര്യ സ്ഥാപനങ്ങളിലും ശമ്പളത്തോടെ പൊതുഅവധി നിർബന്ധമാക്കി
[masterslider id="10"]

Related posts

Click Here to Follow Us