വീഴുമോ അതോ വാഴുമോ?കർണാടക്ക് ഇന്ന് നിർണായക ദിനം;സഭയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്;വിമതർ വിട്ടു നിന്നാൽ കുമാരസ്വാമി സർക്കാർ ഇന്ന് നിലം പതിക്കും;നാടകീയമായി ഒരു എംഎൽഎ കൂടി വിമത ക്യാമ്പിൽ നിന്ന് നഗരത്തിലെത്തി.

ബെം​ഗളൂരു: കർണാടകത്തിൽ കുമാരസ്വാമി സർക്കാർ ഇന്ന് വിശ്വാസവോട്ട് തേടും. രാവിലെ 11 മണിക്ക് നിയമസഭയിൽ മുഖ്യമന്ത്രി വിശ്വാസപ്രമേയം അവതരിപ്പിക്കും. 16 വിമത എം എൽ എമാർ രാജിവെക്കുകയും രണ്ട് സ്വതന്ത്ര എം എൽ എമാർ പിന്തുണ പിൻവലിക്കുകയും ചെയ്തതോടെ ഉണ്ടായ പ്രതിസന്ധിയാണ് വിശ്വാസവോട്ടിലേക്ക് എത്തിയത്.

രാജിവച്ച 12 എംഎൽഎമാരും നിലവില്‍ മുംബൈയിൽ തുടരുകയാണ്. സഭയിൽ എത്തില്ലെന്ന് ഇവർ വ്യക്തമാക്കിയിട്ടുണ്ട്. കെ സുധാകർ, ആനന്ദ് സിംഗ്, റോഷൻ ബെയ്‌ഗ്‌ എന്നിവരും വിശ്വാസവോട്ടെടുപ്പിൽ പങ്കെടുത്തേക്കില്ല. കോൺഗ്രസിനൊപ്പം തന്നെ നിൽക്കുമെന്ന് രാമലിംഗ റെഡ്ഢി വ്യക്തമാക്കിയിട്ടുണ്ട്.

  തുംഗഭദ്ര നദിയിൽ കൂറ്റൻ മുതല; ദാവൻഗരെയിൽ ഗ്രാമവാസികൾ പരിഭ്രാന്തിയിൽ

കുറഞ്ഞത് 12 എം എൽ എമാർ എങ്കിലും വിട്ടുനിന്നാൽ സർക്കാർ ന്യൂനപക്ഷമാകും. സ്വതന്ത്രരടക്കം 107 പേരുടെ പിന്തുണ ബിജെപി പ്രതീക്ഷിക്കുന്നു. സ്പീക്കറും നാമനിർദ്ദേശം ചെയ്ത അംഗവും രാമലിംഗ റെഡ്ഢിയും ഉൾപ്പെടെ 103 അംഗങ്ങളാണ്, വിമതർ എത്തിയില്ലെങ്കിൽ, കോൺഗ്രസ്‌ ജെ ഡി എസ് സഖ്യത്തിന് ഉണ്ടാവുക.

സർക്കാരിന് ഭൂരിപക്ഷം ഉണ്ടാവില്ലെന്ന് ഉറപ്പായാൽ 12 എം എൽ എമാരെ അയോഗ്യരാക്കുന്ന നടപടി സ്പീക്കർ എടുത്തേക്കും. എതിര്‍പക്ഷം സ്വാധീനിക്കുമെന്ന ഭയത്തില്‍ കോൺഗ്രസ്‌, ജെഡിഎസ് ,ബിജെപി എംഎൽഎമാരെല്ലാം റിസോർട്ടുകളിൽ തുടരുകയാണ്. ഒരു കോൺഗ്രസ്‌ എംഎൽഎയെ കാണാതായെന്ന അഭ്യൂഹമുണ്ട്. അതേ സമയം സർക്കാർ ഇന്ന് വീഴുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്ദിപ്പൂര്‍ കടുവകളെ കാണാം;പ്രതിദിനം 137 തവണ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാൽനടയാത്രക്കാർക്ക് മരണക്കെണിയൊരുക്കി ബെംഗളൂരു; തുടച്ചുനീക്കപ്പെടുന്ന ഫുട്പാത്തുകളും വർദ്ധിക്കുന്ന റോഡപകടങ്ങളും
[masterslider id="10"]

Related posts