ആശുപത്രിവരാന്തയിൽ പ്രസവവേദനയാൽ പുളയുന്ന ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് കുട്ടി മരിച്ചു!

ബെംഗളൂരു: കോലാറിൽ സർക്കാർ ആശുപത്രിവരാന്തയിൽ പ്രസവവേദനയാൽ പുളയുന്ന ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് കുട്ടി മരിച്ചു. നാലുമണിക്കൂറോളം ആശുപത്രിയിൽ കാത്തിരുന്നിട്ടും ഡോക്ടർ പരിശോധിക്കാത്തതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല.

https://twitter.com/nimeshika_j/status/1133601972353822725

കോലാർ സ്വദേശിയായ സമീന(22)യെ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് കെ.ജി.എഫ്. സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭർത്താവ് റിയാസും രണ്ടു ബന്ധുക്കളും കൂടെയുണ്ടായിരുന്നു. എന്നാൽ, മണിക്കൂറുകളോളം ആശുപത്രിയിൽ കാത്തിരുന്നിട്ടും ഡോക്ടർ പരിശോധിക്കാൻ തയ്യാറായില്ല.

  ഇറാനൊപ്പമെന്ന് റഷ്യ; കൂടിക്കാഴ്ച നടത്തി പുടിനും അരഘ്ചിയും

ഇതേത്തുടർന്ന് സമീപത്തെ ആർ.എൽ. ജാലപ്പ ആശുപത്രിയിലേക്കു കൊണ്ടുപോയി. സംഭവത്തെത്തുടർന്ന് കെ.ജി.എഫ്. സർക്കാർ ആശുപത്രിയിലെ ഡോ. ശിവകുമാറിനെ സസ്പെൻഡ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചൂട് താങ്ങാനാവുന്നില്ല; ഹെൽമെറ്റിന് പകരം തലയിൽ 'പച്ചിലക്കവചം' ചൂടി ബൈക്ക് യാത്രക്കാരൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us