കൊല്‍ക്കത്തയെ പിടിച്ചുകെട്ടി മുംബൈ പ്ലേ ഓഫിൽ സ്ഥാനം ഉറപ്പിച്ചു

ജീവൻ മരണ പോരിൽ തോറ്റ  കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായി. വാങ്കഡെ സ്റ്റേഡിയത്തിൽ രാത്രി എട്ടുമണിക്ക് നടന്ന 56ആം മത്സരത്തിൽ 9 വിക്കറ്റിനാണ് മുംബൈ ഇന്ത്യൻസ് ജയിച്ചത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിൽ നേടിയ 133 റൺസ് മറുപടി ബാറ്റിങ്ങിൽ മുംബൈ അനായാസം മറികടന്നു. 16.1 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 134 റൺസ് സ്വന്തമാക്കി. ക്യാപ്റ്റൻ രോഹിത് ശർമയും (55) സൂര്യകുമാര്‍ യാദവും(46)മാണ് വിജയശിൽപ്പികൾ. ക്വിന്‍റണ്‍ ഡി കോക്കാണ്(23 പന്തില്‍ 30) പുറത്തായത്. കൊൽക്കത്തക്കായി പ്രസിദ് ഒരു വിക്കറ്റ് എറിഞ്ഞിട്ടു.

  ലോകകപ്പിന് പിന്നാലെ റാങ്കിങ്ങിലും ഇന്ത്യൻ വിപ്ലവം; സഞ്ജുവിന്റെ അശ്വമേധം, ഒന്നാം സ്ഥാനത്ത് മാറ്റമില്ല! ടോപ് 10-ൽ നാല് ഇന്ത്യക്കാർ

ക്രിസ് ലിന്‍(41), റോബിൻ ഉത്തപ്പ(40) എന്നിവരുടെ ബാറ്റിംഗ് ഭേദപ്പെട്ട സ്‌കോർ നേടാൻ കൊൽക്കത്തയെ സഹായിച്ചു. ശുഭമൻ ഗിൽ(9),ദിനേശ് കാർത്തിക്(3), ആന്ദ്രേ റസ്സൽ(0),നിതീഷ് റാണ(26),റിങ്കു സിങ്(4) എന്നിവർ പുറത്തായി. സുനിൽ നരേൻ പുറത്താകാതെ നിന്നു. മുംബൈക്കായി മലിംഗ മൂന്നും, ബുംറയും ഹർദിക് പാണ്ഡിയയും രണ്ടു വിക്കറ്റ് വീതവും എറിഞ്ഞിട്ടു.

ഈ ജയത്തോടെ മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിങ്സിനെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തി. തോൽവിയോടെ കൊൽക്കത്ത അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളുകയും സൺറൈസേഴ്‌സ് ഹൈദരാബാദ് നാലാം സ്ഥാനത്തേക്ക് മുന്നേറി പ്ലേ ഓഫ് ഉറപ്പിക്കുകയും ചെയ്തു. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, ഡല്‍ഹി കാപിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ നേരത്തെ പ്ലേ ഓഫിലെത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഇനി പ്രതിമാസം 15,000 രൂപ പെൻഷൻ; ചരിത്രപരമായ തീരുമാനവുമായി കെഎസ് സിഎ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകകപ്പിന് പിന്നാലെ റാങ്കിങ്ങിലും ഇന്ത്യൻ വിപ്ലവം; സഞ്ജുവിന്റെ അശ്വമേധം, ഒന്നാം സ്ഥാനത്ത് മാറ്റമില്ല! ടോപ് 10-ൽ നാല് ഇന്ത്യക്കാർ
[masterslider id="10"]

Related posts

Click Here to Follow Us