ബാന്ദയില്‍ തീപിടിത്തത്തില്‍ രക്ഷകനായ നായ അതെ തീയില്‍ വെന്തമര്‍ന്നു!

ബാന്ദ: ഉത്തര്‍പ്രദേശിലെ ബാന്ദയില്‍ ജനവാസമേഖലയായ ഇലക്‌ട്രോണിക്സ്‌ ഫര്‍ണിച്ചര്‍ ഷോറൂമിലാണ് തീപിടുത്തമുണ്ടായത്. ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തം മറ്റ് നിലകളിലേയ്ക്ക് പടരുന്നതിന് മുന്‍പ് കുരച്ചുകൊണ്ട് മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയ രക്ഷകനായ നായ അതെ തീയില്‍ വെന്തമര്‍ന്നു.

നാലുനിലകളുള്ള കെട്ടിടത്തിന്‍റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്.  ഷോര്‍ട്ട് സര്‍ക്യുട്ടാണ് തീപിടിത്തത്തിനിടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം.  ഉടമ താമസിച്ചിരുന്നത് മുകളിലത്തെ നിലയിലും. തീ പടരുന്നത്‌ കണ്ട നായ നിര്‍ത്താതെ കുരച്ചത് കേട്ടപ്പോള്‍ ആണ് താമസിക്കുന്നവര്‍ ശ്രദ്ധിച്ചത്. അത് കാരണം വിവിധ നിലകളില്‍ താമസിച്ചിരുന്ന മുപ്പതോളം പേര്‍ തീ പടരുന്നത് കണ്ട് പുറത്തേക്ക് ഓടി രക്ഷപെടുകയായിരുന്നു.

  ശശി തരൂര്‍ എംപിയുടെ ഗണ്‍മാന് നേരെ കയ്യേറ്റ ശ്രമം; അഞ്ച് പേര്‍ക്കെതിരെ കേസ്

എല്ലാവരും ഓടി രക്ഷപെട്ടെങ്കിലും ഒരാള്‍പോലും രക്ഷകനായ നായയെക്കുറിച്ച് ഓര്‍മ്മിച്ചില്ല.  ഇതോടെ തീയില്‍പെട്ട നായ വെന്തമര്‍ന്നു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് നായയ്ക്ക് അപകടമുണ്ടായതെന്ന് രക്ഷപെട്ട താമസക്കാരില്‍ ഒരാള്‍ പറഞ്ഞു.

കെട്ടിടത്തിന് സമീപം അനധികൃതമായി സൂക്ഷിച്ചിരുന്ന വിറകിന്‍റെ ശേഖരം തീപിടിത്തത്തിന്‍റെ തീവ്രത വര്‍ധിപ്പിച്ചു. വിവിധ ഫ്ലാറ്റുകളിലെ ഗ്യാസ് സിലിണ്ടറുകളുടെ പൊട്ടിത്തെറിയില്‍ കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വ്യാജ മദ്യം കഴിച്ച് അഞ്ചുപേര്‍ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗൾഫിൽ മൂന്ന് ചരക്ക് കപ്പലുകൾ കൂടി ആക്രമിക്കപ്പെട്ടതിനെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർദ്ധനവ്
[masterslider id="10"]

Related posts

Click Here to Follow Us