റെയിൽവേ സ്റ്റേഷനിൽ നാലരക്കിലോ സ്വർണവുമായി നാല് മലയാളികൾ പിടിയിൽ; ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ഇവർ പിടിയിലായത്.

ചെന്നൈ: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റെയിൽവേ പോലീസ് ആലപ്പുഴ എക്സ്‌പ്രസിൽ നടത്തിയ പരിശോധനയിലാണ് ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നാലരക്കിലോ സ്വർണവുമായി നാല് മലയാളികൾ പിടിയിലായത്. സ്വർണം കടത്താൻ ശ്രമിച്ച തൃശ്ശൂർ ജില്ലയിലെ എം. ലിജോ (31), സനിൽ (35), പാലക്കാട് ജില്ലയിലെ പ്രകാശൻ (32), സത്യപാലൻ (34) എന്നിവരാണ് പിടിയിലായത്.

  നാട് മറ്റന്നാള്‍ പോളിംഗ് ബൂത്തിലേക്ക്; പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം; കൊട്ടിക്കലാശം ആഘോഷമാക്കാന്‍ ഒരുങ്ങി മുന്നണികള്‍

സ്വർണം കൊണ്ടുപോവാൻ ആവശ്യമായ രേഖകൾ ഇവരുടെ കൈവശമുണ്ടായിരുന്നില്ല. നാല് പേരേയും തിരഞ്ഞെടുപ്പ് സ്ക്വാഡിനെ ഏല്പിച്ചു. സ്വർണം വാങ്ങിയ ബില്ലും പാൻകാർഡും ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കിയാൽ വോട്ടെടുപ്പിന് ശേഷം സ്വർണം വിട്ടുകൊടുക്കുമെന്ന് എഗ്‌മോർ കേന്ദ്രമായി പ്രവർത്തിക്കുന്ന തിരഞ്ഞെടുപ്പ് സ്ക്വാഡ് ഓഫീസർ തഹസിൽദാർ ശങ്കരൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്ക് അപകടത്തിൽപ്പെട്ടു; 23കാരിക്ക് ​ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us