ഭീകരര്‍ക്ക് എതിരെ തിരിച്ചടിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രി

ന്യൂഡൽഹി: ഭീകരാക്രമണത്തിന് പിന്നിലുള്ള ശക്തികള്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. “രാഷ്ട്രത്തിന്‍റെ രോഷം മനസിലാക്കുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കും. ഭീകരര്‍ക്ക് എതിരെ നീങ്ങാന്‍ സേനകള്‍ക്ക് പരിപൂര്‍ണ്ണ സ്വാതന്ത്ര്യം.”  നരേന്ദ്രമോദി പറഞ്ഞു.

“നമ്മുടെ അയല്‍ക്കാര്‍ ഗൂഢാലോചന നടത്തി ഇന്ത്യയെ ശിഥിലീകരിക്കാന്‍ ശ്രമിക്കുകയാണ്. പക്ഷേ അവർ ചെയ്തത് വളരെ വലിയ തെറ്റാണ്.” മന്ത്രിസഭാ സുരക്ഷാ സമിതി യോഗത്തിന് ശേഷം പ്രധാനമന്ത്രി പങ്കെടുത്ത ആദ്യ പൊതുപരിപാടിയായ വന്ദേ ഭാരത് എക്സ്പ്രസിന്‍റെ ഉദ്ഘാടന വേദിയിലായിരുന്നു ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഈ ഘട്ടത്തില്‍ ഇന്ത്യയ്ക്കൊപ്പം നിന്ന് ഭീകരാക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച എല്ലാ ലോകരാഷ്ട്രങ്ങള്‍ക്കും നന്ദി പറയുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡിജിറ്റലായി പിഴയൊടുക്കാം, പക്ഷേ വണ്ടി കൊണ്ടുപോകും; ന​ഗരത്തിലെ അനധികൃത പാർക്കിങ്ങിനെതിരെ കോർപ്പറേഷന്റെ സർജിക്കൽ സ്ട്രൈക്ക്.
  ജീവനക്കാരുടെ വസ്ത്രധാരണ രീതിയെ കുറിച്വിചുളള വാദങ്ങൾക്കൊടുവിൽ നിലപാട് തിരുത്തി നഗരത്തിലെ ലെൻസ്കാർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us