നഗരം കാത്തിരുന്ന സ്വപ്ന പദ്ധതി യാഥാർത്ഥ്യമാകുന്നു;2025 ഓടെ സബർബൻ പദ്ധതി നിലവിൽ വരും; 4 ഇടനാഴികളിലായി 52 പുതിയ സ്റ്റേഷനുകൾ 161 കിലോമീറ്റർ പാത;നഗരത്തിലെ ആകെ സ്റ്റേഷനുകളുടെ എണ്ണം 81 ആകും.

ബെംഗളൂരു : നഗരം കാത്തിരുന്ന സ്വപ്ന പദ്ധതിയായ സബർബൻ ട്രെയിനുകൾക്ക് ജീവൻ വക്കുന്നു. പദ്ധതിയുടെ ഭാഗമായി നഗരത്തിൽ 52 പുതിയ സ്റ്റേഷനുകൾ വരും, ആകെ സ്റ്റേഷനുകളുടെ എണ്ണം 81 ആകും.ഈ പദ്ധതിയിൽ മാത്രം രണ്ട് ട്രാക്കുകൾ നിർമ്മിക്കും.

പദ്ധതിയുടെ ആകെ ദൂരം 161 കിലോമീറ്റർ ആണ്. റെയിൽവേ ടെക്നിക്കൽ ആൻറ് എക്കണോമിക്‌ സർവ്വീസ് നടത്തിയ സാദ്ധ്യത പഠന റിപ്പോർട്ട് പ്രകാരം ബെംഗളൂരു സിറ്റി – രാജനു കുണ്ടെ (27 കിലോമീറ്റർ), കെംഗേരി – വൈറ്റ് ഫീൽഡ് (35 കിലോമീറ്റർ ), നെല മംഗല-ബയ്യപ്പനഹള്ളി (39 കിലോമീറ്റർ), ദേവനഹള്ളി – ഹീലലിഗേ- ദേവനഹള്ളി (60 കിലോമീറ്റർ ) എന്നിങ്ങനെ നാല് റയിൽവേ ഇടനാഴികളിൽ നിലവിൽ 29 സ്‌റ്റേഷനുകളാണ് ഉള്ളത്.

  പൊറോട്ടയ്ക്ക് ചാറ് ഇല്ലേ? 'ചാറ് കേസിൽ' വീണ്ടും ട്വിസ്റ്റ്

52 സ്റ്റേഷനുകൾ കൂടി വരുന്നതോടെ എണ്ണം ആകെ 81 ആകും.ഇവയിൽ 12 എണ്ണം മെട്രോ സ്റ്റേഷനുകൾക്ക് സമീപമാവും വരിക .

  ബെംഗളൂരുവിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്: ഒളിവിൽ പോയ അമ്മ പിടിയിൽ

നമ്മ മെട്രോ പോലെ ഓട്ടോമാറ്റിക് ഫെയർ കളക്ഷൻ സിസ്റ്റം ഏർപ്പെടുത്താനും പദ്ധതി ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഈജിപുര ഫ്ലൈഓവർ നിർമാണം വീണ്ടും വൈകുന്നു; ഒടുവിൽ '40 അലിബാബമാരെ' തിരഞ്ഞ് അധികൃതർ!
[masterslider id="10"]

Related posts