ക്രിസ്തുമസ് യാത്ര പെരുവഴിയിൽ; ട്രെയിൻ ടിക്കറ്റുകളല്ലാം വിറ്റു തീർന്നു;പ്രതീക്ഷ സ്പെഷ്യൽ സർവീസിൽ.

ബെംഗളൂരു: ക്രിസ്മസ് അവധിക്ക് രണ്ടുമാസം ശേഷിക്കേ കേരളത്തിലേക്കുള്ള തീവണ്ടികളിൽ ടിക്കറ്റ് തീർന്നു. അതിനാൽ അവധിയോടനുബന്ധിച്ച് റെയിൽവേ പ്രത്യേക സർവീസ് പ്രഖ്യാപിക്കുന്നതും കാത്തിരിക്കുകയാണ് ബെംഗളൂരു മലയാളികൾ. ബെംഗളൂരുവിൽനിന്ന് രാവിലെ എറണാകുളത്തേക്ക് പുറപ്പെടുന്ന എറണാകുളം എക്സ്പ്രസിൽ മാത്രമാണ് ടിക്കറ്റുകൾ ലഭ്യമായുള്ളത്. എന്നാൽ, ഡിസംബർ 22-ന് ഈ തീവണ്ടിയിലും വെയ്റ്റിങ് ലിസ്റ്റാണ്.

  ബെംഗളൂരുവിലെ ബൈക്ക് യാത്രക്കാർക്ക് ലോട്ടറി അടിക്കുമോ? നൈസ് റോഡിൽ വരാനിരിക്കുന്നത് വൻ മാറ്റം!

കേരള, കർണാടക ആർ.ടി.സി.കളിൽ റിസർവേഷൻ തുടങ്ങാൻ ഇനിയും ഒരുമാസത്തോളം കാത്തിരിക്കണം. സ്വകാര്യ ബസുകളിൽ റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്. യാത്രക്കാരുടെ തിരക്ക് കൂടുതലുണ്ടാകാൻ സാധ്യതയുള്ള ഡിസംബർ 22-ന് എറണാകുളത്തേക്ക് നിലവിൽ രണ്ടായിരം രൂപയ്ക്കടുത്താണ് ചില സ്വകാര്യ ബസുകളിലെ നിരക്ക്. അവധിയോടടുക്കുമ്പോൾ ഇത് ഇരട്ടിയാകാനുള്ള സാധ്യത നിലനിൽക്കുകയാണ്. യാത്രയ്ക്ക് 30 ദിവസം മുമ്പാണ് ആർ.ടി.സി. ബസുകളിൽ റിസർവേഷൻ തുടങ്ങുന്നത്. തിരക്ക് കണക്കിലെടുത്ത് പ്രത്യേക സർവീസുകളും നടത്തും.

  മദ്യപിച്ച് ബെംഗളൂരു റോഡിൽ അഭ്യാസപ്രകടനം: യുവാക്കളെ പൊക്കി പോലീസ്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരുവിൽ കനത്ത ഇടിമിന്നലോടു കൂടിയ മഴ; ചൂടിന് ആശ്വാസം, ലഭിച്ചത് മാർച്ചിലെ ശരാശരിയേക്കാൾ ഇരട്ടി മഴ
[masterslider id="10"]

Related posts

Click Here to Follow Us