നഗരത്തില്‍ ഓല ടാക്സിയും സ്ത്രീകള്‍ക്ക് സുരക്ഷിതമല്ല! ഓടിക്കൊണ്ടിരിക്കുന്ന ടാക്സിയില്‍ അശ്ലീല വീഡിയോ കണ്ട് സ്വയം ഭോഗം ചെയ്ത ടാക്സി ഡ്രൈവര്‍ക്ക് എതിരെ പോലീസില്‍ പരാതി;കൈ മലര്‍ത്തി ഓല.

രണ്ടാഴ്ച മുന്‍പാണ് മലയാളിയായ ആക്ടിവിസ്റ്റ് സുകന്യ കൃഷ്ണ ഓല ഡ്രൈവറുടെ ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്,അതിന് മുന്‍പും അപ്പ് ബേസഡ് ടാക്സികളായ ഓല-ഉബെര്‍ ടാക്സിക്കാരില്‍ നിന്ന് സ്ത്രീകള്‍ ആക്രമണം നേരിട്ടിട്ടുണ്ട്,നഗരത്തില്‍ ഏറ്റവും സുരക്ഷിതം എന്ന് കരുതുന്ന ഒരു യാത്രാ മാര്‍ഗത്തിന്റെ വിശ്വാസ്യത കൂടി ഇടിയുന്ന തരത്തില്‍ ഉള്ള വാര്‍ത്തകള്‍ ആണ് ഏറ്റവും പുതിയതായി വരുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 06:28ന്  യെലഹങ്കയില്‍ നിന്ന് ജെ പി നഗറിലേക്ക് ഓല ടാക്സി പിടിച്ചു യാത്ര ചെയ്ത 22 കാരിയായ സ്വകാര്യ കമ്പനി ഉദ്യോഗസ്ഥക്ക് ആണ് ഈ ദുര്യോഗം നേരിടേണ്ടി വന്നത്,ക്വീന്‍സ് റോഡിന് സമീപമെത്തിയപ്പോള്‍ ആണ് യുവതി അത് ശ്രദ്ധിച്ചത്,ഡ്രൈവര്‍ തന്റെ ഇടത് കയ്യില്‍ യുവതി കാണത്തക്ക രീതിയില്‍ മൊബൈല്‍ പിടിക്കുകയും അതില്‍ അശ്ലീല വീഡിയോ പ്ലേ ചെയ്യുകയുമായിരുന്നു,തുടര്‍ന്ന് ഡ്രൈവര്‍ യുവതി കാണ്‍കെ സ്വയം ഭോഗത്തില്‍ ഏര്‍പ്പെടുകയും ചെയ്തു,സാഹചര്യം മനസ്സിലാക്കിയ യുവതി വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു,എന്നാല്‍ നിര്‍ത്താതെ ഓടിയ വണ്ടി യുവതി ഇറങ്ങാന്‍ വേണ്ടി ബുക്ക്‌ ചെയ്ത സ്ഥലത്ത് എത്തിയതിനു ശേഷമേ നിര്‍ത്തിയുള്ളൂ.

  മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ
  ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു: പ്രതികൾക്കായി തെരച്ചിൽ; പോലീസിനെതിരെ ഗുരുതര ആരോപണം

യുവതി നല്‍കിയ പരാതിയില്‍ കബ്ബോന്‍ പാര്‍ക്ക്‌ പോലീസ് കേസ് എടുത്തു.ദേവസമുലായ എന്നാ ഡ്രൈവറെ കുറിച്ച് ഇപ്പോള്‍ ഒരു വിവരവും ഇല്ല എന്ന് ഓല പ്രതികരിച്ചു,പോലീസ് പ്രതിയെ തപ്പിക്കൊണ്ടിരിക്കുകയാണ്‌.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം
[masterslider id="10"]

Related posts