ഇവിടെ കൊടുത്തിരിക്കുന്ന ചിത്രം കണ്ടില്ലേ,അതിന്റെ വില 42 ലക്ഷം രൂപയാണ് എന്ന് പറഞ്ഞാന്‍ നിങ്ങള്‍ സമ്മതിക്കുമോ,എന്നാല്‍ അതാണ് സത്യം കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം യെദിയൂരപ്പയുടെ നേതൃത്വത്തില്‍ ഉള്ള സര്‍ക്കാര്‍ വീണതിന് ശേഷം കോണ്‍ഗ്രെസ് പിന്തുണയോടെ ജെ ഡി എസ്സിന്റെ കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു,അതിനു വേണ്ടി ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി കര്‍ണാടക സര്‍ക്കാരിന്റെ ഹോസ്പിറ്റലിട്ടി വകുപ്പ് ചെലവാക്കിയ തുകയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്,ഇ വാര്‍ത്ത പുറത്ത് കൊണ്ട് വന്നത് ടൈംസ് നവ് ചാനല്‍ ആണ്.
ചില അതിഥികള്‍ക്കും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയ തുകയാണ് ഇവിടെ കൊടുത്തിരിക്കുന്നത്,
- Former UP Chief Minister Akhilesh Yadav: Rs 1,02,400
- Bahujan Samaj Party chief Mayawati: Rs 1,41,443
- Kerala Chief Minister Pinarayi Vijayan: Rs 1,02,400
- Congress leader Ashok Gehlot: Rs 1,02,400
- CPM leader Sitaram Yechury: Rs 64,000
- Former Jharkhand CM Hemant Soren: Rs 38,400
- NCP leader Sharad Pawar: Rs 64,000
- AIMIM chief Asaduddin Owaisi: Rs 38,400
- Former Jharkhand CM Babulal Marandi: Rs 45,952
- ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് വേണ്ടി ചിലവാക്കിയ തുക വെളിപ്പെടുത്താന്‍ സംസ്ഥാന ഹോസ്പിറ്റലിട്ടി വകുപ്പ് തയ്യാറായില്ല.
അതില്‍ തന്നെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡുവിന്റെ മൊത്തം ചെലവ് നാല് ഇന്‍വോയിസ് കളില്‍ ആയി 8,72,485 രൂപ യാണ്,തീര്‍ന്നില്ല ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ രണ്ടു ഇന്‍വോയിസ് കളില്‍ ആയി ചെലവാക്കിയത് 1.85 ലക്ഷം രൂപ ,അതില്‍ ഭക്ഷണ പാനീയങ്ങള്‍ക്ക് റൂം സര്‍വീസ് മാത്രം ചിലവായത് 75000 രൂപ.
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചെലവ് Rs 1,02,400 രൂപ!
വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട് ബാംഗ്ലൂര്‍ മിറര്‍.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.