ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നുവീണ് ബെംഗളൂരു സ്വദേശികളായ അഞ്ച് പേർ ഉൾപ്പെടെ ആറ് പേർ മരിച്ചു.

ബെംഗളൂരു: ഉത്തരാഖണ്ഡിലെ ബദരീനാഥ് ധാമിൽ നിന്ന് തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഹെലികോപ്റ്റർ തകർന്നുവീണ് പൈലറ്റ് ഉൾപ്പെടെ ആറ് പേർ മരിച്ചു. മോശം കാലാവസ്ഥയെത്തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ചമോലി ജില്ലയിലെ ജോഷിമഠിന് സമീപമാണ് അപകടമുണ്ടായത്. ബെംഗളൂരു സ്വദേശികളായ അഞ്ച് യാത്രക്കാരും ഹെലികോപ്റ്ററിന്റെ പൈലറ്റുമാണ് ദാരുണമായി കൊല്ലപ്പെട്ടത്.

ട്രാൻസ് ഭാരത് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ‘വിടി-എച്ച്സിഎക്സ്’ (VT-HCX) രജിസ്ട്രേഷനിലുള്ള ഹെലികോപ്റ്ററാണ് ഉച്ചയോടെ അപകടത്തിൽപ്പെട്ടത്. ബെംഗളൂരുവിലെ സിസിബി ഇൻസ്പെക്ടർ അരുൺ സലാങ്കെ, അഭിഭാഷകരായ സുധീർ, ശങ്കരേ ഗൗഡ, എച്ച്.എസ്. നടരാജ്, പ്രതാപ് എന്നിവരാണ് മരിച്ച യാത്രക്കാർ. പൈലറ്റ് ഹിമാൻഷുവും ബെംഗളൂരു സ്വദേശിയാണ്.

ബെംഗളൂരുവിൽ നിന്ന് ഉത്തരാഖണ്ഡിലേക്ക് ഒന്നിച്ചു യാത്ര തിരിഞ്ഞ സൗഹൃദസംഘമാണ് അപകടത്തിൽപ്പെട്ടത്. ബദരീനാഥ് ദർശനം പൂർത്തിയാക്കി തിരികെ മടങ്ങുന്നതിനിടെ പെട്ടെന്നുണ്ടായ മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്ററിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ എല്ലാവരും മരണപ്പെട്ടു. വിവരമറിഞ്ഞതിനെ തുടർന്ന് രക്ഷാപ്രവർത്തകരും പ്രാദേശിക ഭരണകൂടവും ഉടൻ തന്നെ സ്ഥലത്തെത്തി മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള നടപടികൾ സ്വീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts