സംസ്ഥാനത്ത് പാചക എണ്ണയുടെ വിൽപ്പന നിരോധിക്കുന്നു ? വിപണിയെ ഞെട്ടിക്കുന്ന തീരുമാനവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്!

Oilബെംഗളൂരു: മായം കലർന്ന പാചക എണ്ണ മാഫിയയ്‌ക്കെതിരെ കർശന നടപടികളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. വിപണിയിൽ പാക്കറ്റിലല്ലാതെ തുറന്ന് (ലൂസ്) വിൽക്കുന്ന പാചക എണ്ണയുടെ വിൽപ്പന പൂർണ്ണമായും നിരോധിക്കുന്നത് സംസ്ഥാന സർക്കാരിന്റെ പരിഗണനയിലാണെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി യു.ടി. ഖാദർ അറിയിച്ചു.

തുറന്ന എണ്ണയിൽ മായം ചേർക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഇതിന് നിയന്ത്രണം ഏർപ്പെടുത്താനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. വിഷയം വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി ഉദ്യോഗസ്ഥരുടെ പ്രത്യേക സമിതി രൂപീകരിക്കാൻ മന്ത്രി നിർദ്ദേശം നൽകി. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും അന്തിമ തീരുമാനമെടുക്കുക. വിപണിയിലെത്തുന്ന ലൂസ് എണ്ണയുടെ ഗുണനിലവാരം, ഉറവിടം, വിതരണ ശൃംഖല എന്നിവ കേന്ദ്രീകരിച്ച് വരുംദിവസങ്ങളിൽ പരിശോധന കർശനമാക്കും. സംശയാസ്പദമായ സാമ്പിളുകൾ ശേഖരിച്ച് ലാബുകളിലേക്ക് പരിശോധനയ്ക്കായി അയയ്ക്കും.

  ബെംഗളൂരുവിൽ ഇന്ന് ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം

ഇതിനുപുറമേ നഗരത്തിലെ ഹോട്ടലുകൾ, ക്ലബ്ബുകൾ എന്നിവയിലെ അടുക്കളകളിലെ ശുചിത്വം ഉറപ്പാക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ആവശ്യമായ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി 15 ദിവസത്തെ സമയപരിധി നൽകിയിട്ടുണ്ടെന്നും, നിശ്ചിത സമയത്തിനുള്ളിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആദ്യം നിരാഹാര സമരവും ലാത്തിച്ചാർജ്ജും നേരിടൂ, ശേഷം രാജി വെക്കാം': പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവന വിവാദത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ സ്‌റ്റേഷനുകൾ താൽക്കാലികമായി അടച്ചിട്ടതിൽ വിശദീകരണവുമായി നമ്മ മെട്രോ
[masterslider id="10"]

Related posts