പൂതി മൂക്കുമ്പോൾ ആരെ കിട്ടിയാലും മതിയോ? ഓവുലേഷൻ വിവാദത്തിൽ ആറാട്ടണ്ണനോടൊപ്പം ശ്രീലക്ഷ്മി അറയ്ക്കലിന്റെ വിശദീകരണം!

ഓവുലേഷൻ സമയത്തെ സ്ത്രീകളുടെ ലൈംഗിക താല്പര്യങ്ങളെക്കുറിച്ച് നടത്തിയ വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി സോഷ്യൽ ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കൽ. താൻ ഉദ്ദേശിച്ച കാര്യം ആളുകൾ തെറ്റായി ഗ്രഹിക്കുകയായിരുന്നുവെന്നും ‘നമുക്ക്’ എന്ന വാക്ക് ഉപയോഗിച്ചതിലുണ്ടായ ഭാഷാപരമായ പ്രയോഗത്തെയാണ് വിമർശകർ തെറ്റിദ്ധരിച്ചതെന്നും ശ്രീലക്ഷ്മി വ്യക്തമാക്കി. മൈ മീഡിയ ഒറിജിനൽസിന് സന്തോഷ് വർക്കിക്കൊപ്പം (ആറാട്ടണ്ണൻ) നൽകിയ അഭിമുഖത്തിലാണ് ശ്രീലക്ഷ്മി തന്റെ നിലപാട് വ്യക്തമാക്കിയത്.

ഓവുലേഷൻ സമയത്ത് സ്ത്രീകൾക്ക് ലൈംഗിക ബന്ധത്തിന് ആരെ കിട്ടിയാലും മതിയെന്ന് തോന്നുമെന്ന രീതിയിലുള്ള ശ്രീലക്ഷ്മിയുടെ മുൻ പ്രസ്താവന സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുകയും വനിതാ ഇൻഫ്ലുവൻസർമാർ അടക്കം നിരവധി പേർ ഇതിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു. പൂർണ്ണമായ അഭിമുഖം കാണാതെ പല ഭാഗങ്ങളായി വെട്ടിമാറ്റിയ വീഡിയോകൾ കണ്ടാണ് ആളുകൾ വിമർശനം ഉന്നയിച്ചതെന്ന് ശ്രീലക്ഷ്മി പറഞ്ഞു. ‘നമുക്ക്’ എന്ന വാക്ക് കൊണ്ട് തന്റെ ചുറ്റുപാടുമുള്ള മോഡേൺ സുഹൃത്തുക്കളെയാണ് ഉദ്ദേശിച്ചതെന്നും അത് എല്ലാ സ്ത്രീകളെയും കുറിച്ചുള്ള പൊതുപ്രസ്താവനയല്ലെന്നും അവർ കൂട്ടിച്ചേർത്തു. സംസാരത്തിൽ ഭാഷ ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ടെന്ന് ഈ സംഭവത്തോടെ മനസ്സിലായെന്നും അവർ വ്യക്തമാക്കി.

അതേസമയം, വിവാദങ്ങൾക്കിടയിലും സ്ത്രീകൾ തങ്ങളുടെ സെക്ഷ്വാലിറ്റിയെക്കുറിച്ച് തുറന്നു സംസാരിക്കാൻ തയ്യാറായത് പോസിറ്റീവായ കാര്യമാണെന്ന് ശ്രീലക്ഷ്മി അഭിപ്രായപ്പെട്ടു. സമൂഹത്തിൽ ഇന്റലക്ച്വലായി സംസാരിക്കുന്ന ആളുകൾക്ക് എക്കാലത്തും ചാപ്പകുത്തലുകൾ ഏൽക്കേണ്ടി വരാറുണ്ട്. സെക്സ്, ലസ്റ്റ്, ലവ് തുടങ്ങിയ കാര്യങ്ങൾ സംസാരിക്കുമ്പോൾ ആളുകൾ അതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ഇവർക്ക് ഇത് മാത്രമേ അറിയുകയുള്ളൂ എന്ന് മുദ്രകുത്തുകയും ചെയ്യുന്നു. തങ്ങൾ പറയുന്ന രാഷ്ട്രീയപരമായ കാര്യങ്ങളെ ആളുകൾ മനഃപൂർവം അവഗണിക്കുകയാണെന്നും, ഇതൊരു മാറ്റത്തിന്റെ പ്രോസസിന്റെ ഭാഗമാണെന്നും ശ്രീലക്ഷ്മി കൂട്ടിച്ചേർത്തു.

ശ്രീലക്ഷ്മി പറഞ്ഞത് അവരുടെ വ്യക്തിപരമായ അനുഭവവും അഭിപ്രായവും മാത്രമാണെന്നും അത് എല്ലാവർക്കും ഒരുപോലെ ബാധകമാകണമെന്നില്ലെന്നും ഒപ്പമുണ്ടായിരുന്ന സന്തോഷ് വർക്കി പ്രതികരിച്ചു. സോഷ്യൽ മീഡിയയിലെ സൈബർ ആക്രമണങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഫെയ്സ്ബുക്കിൽ മുതിർന്ന തലമുറയും ഇൻസ്റ്റാഗ്രാമിൽ ‘2K’ തലമുറയുമാണ് കൂടുതലുള്ളത്. ഇൻസ്റ്റാഗ്രാമിൽ കളിയാക്കലുകളും സാഡിസവുമാണ് കാണുന്നതെങ്കിൽ, ഇൻസ്റ്റാഗ്രാമിനേക്കാൾ മോശമായ വാക്കുകളും തെറിവിളികളും നടക്കുന്നത് ഫെയ്സ്ബുക്കിലാണെന്നും സന്തോഷ് വർക്കി വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts