വേനലിൽ കരിയും, വികസനത്തിൽ വീഴും: കോടികൾ മണ്ണിലിട്ട് മൂടാൻ പുതിയ തൈനടീൽ മാമാങ്കവുമായി ബി.ഡി.എ

ബെംഗളൂരു: ഓരോ പരിസ്ഥിതി ദിനത്തിലും കോടികൾ ഒഴുക്കി നടത്തുന്ന വനവൽക്കരണ പ്രഹസനങ്ങൾ നഗരത്തിൽ തുടരുന്നു. മുൻവർഷങ്ങളിൽ വൻ ആഘോഷത്തോടെ നട്ടുപിടിപ്പിച്ച തൈകളിൽ 20 ശതമാനത്തിൽ താഴെ മാത്രം അവശേഷിക്കുമ്പോഴാണ്, കൃത്യമായ മുൻഗണനകളോ പരിചരണമോ ഇല്ലാതെ വീണ്ടും തൈനടീൽ വാരാചരണത്തിനായി അധികൃതർ കോടികൾ വകമാറ്റുന്നത്. നട്ടുനനയ്ക്കാനും സംരക്ഷിക്കാനും ആളില്ലാതെ, മഴക്കാലത്ത് തളിർക്കുന്ന തൈകൾ വേനൽ കടുക്കുന്നതോടെ കരിഞ്ഞുണങ്ങിപ്പോകുന്നതാണ് നഗരത്തിലെ പതിവ് കാഴ്ച.

തുടർപരിചരണത്തിൽ വരുത്തുന്ന ഗുരുതരമായ വീഴ്ചയാണ് ഇത്തരം പദ്ധതികളുടെ പരാജയത്തിന് പ്രധാന കാരണം. ഇതിനെയെല്ലാം അതിജീവിച്ച് കഷ്ടിച്ച് വളർന്നുവരുന്ന മരങ്ങളാകട്ടെ, വികസന പദ്ധതികളുടെ പേരിൽ അധികം വൈകാതെ തന്നെ മുറിച്ചുനീക്കപ്പെടുകയും ചെയ്യും. വർഷങ്ങളായി നഗരത്തിന് തണൽവിരിച്ചിരുന്ന വൻമരങ്ങൾ മെട്രോ, സബർബൻ റെയിൽവേ, റോഡ് വികസനം, മേൽപ്പാലങ്ങൾ എന്നിവയ്ക്കായി വ്യാപകമായി വെട്ടിമാറ്റുമ്പോൾ, അതിന് പകരമായി പുതിയവ നട്ടുപിടിപ്പിക്കാൻ പോലും നഗരത്തിൽ സ്ഥലമില്ലാത്ത അവസ്ഥയാണ്.

  താങ്ങാനാവാത്ത കടബാധ്യത! ആദ്യ ദിവസം തന്നെ മുഖ്യമന്ത്രി വിജയ്;

ഇനി വെട്ടിമാറ്റലുകളിൽ നിന്ന് രക്ഷപ്പെട്ട് അവശേഷിക്കുന്ന മരങ്ങളുടെ സ്ഥിതിയും ഒട്ടും സുരക്ഷിതമല്ല. നഗരത്തിൽ വൻതോതിൽ കോൺക്രീറ്റ് കെട്ടിടങ്ങളും റോഡുകളും ഉയർന്നതോടെ, മരങ്ങളുടെ വേരുകൾക്ക് മണ്ണിലേക്ക് ആഴ്ന്നിറങ്ങാൻ ഇടമില്ലാതായിരിക്കുകയാണ്. ഇത് നേരിയ കാറ്റിൽ പോലും മരങ്ങൾ കടപുഴകി വീഴുന്നതിന് കാരണമാകുന്നു. പച്ചപ്പ് നിലനിർത്താൻ ശാസ്ത്രീയമായ വഴികൾ തേടുന്നതിന് പകരം, കോടികൾ മുടുക്കിയുള്ള വെറും ‘നടീൽ ഉൽസവങ്ങൾ’ കൊണ്ട് നഗരത്തെ സംരക്ഷിക്കാമെന്ന അധികൃതരുടെ നിലപാടിനെതിരെ വലിയ രീതിയിലുള്ള ജനരോഷവും പരിഹാസവുമാണ് ഉയരുന്നത്.

  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: ബെംഗളൂരുവിൽ നാളെ കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്ത്രീധന പീഡനവും ഭർത്താവിന്റെ പരസ്ത്രീ ബന്ധവും; പോലീസ് ക്വാർട്ടേഴ്‌സിൽ യുവതി ജീവനൊടുക്കിയ നിലയിൽ
[masterslider id="10"]

Related posts