നടൻ അജിത്തിന്റെ അമ്മയുടെ വിയോഗം: ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വിജയ്‌യും കൂടെ തൃഷയും വീട്ടിലെത്തി

ചെന്നൈ: തെന്നിന്ത്യൻ താരം അജിത് കുമാറിന്റെ മാതാവ് മോഹിനി മണിയുടെ മരണത്തിൽ അനുശോചനം അറിയിക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് അജിത്തിന്റെ വസതിയിലെത്തി. ചെന്നൈയിലെ വീട്ടിലെത്തിയ മുഖ്യമന്ത്രിയെ അജിത് പുറത്തിറങ്ങിവന്ന് ആലിംഗനം ചെയ്താണ് സ്വീകരിച്ചത്. വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായ ശേഷം ഇരുവരും തമ്മിൽ നടത്തുന്ന ആദ്യ കൂടിക്കാഴ്ച കൂടിയായിരുന്നു ഇത്. നടിയും ഇരുവരുടെയും അടുത്ത സുഹൃത്തുമായ തൃഷയും മുഖ്യമന്ത്രി വിജയ്‌ക്കൊപ്പമുണ്ടായിരുന്നു.

  നീറ്റ് പുനഃപരീക്ഷ: ബെംഗളൂരുവിൽ പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ

വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മോഹിനി മണി (85) അന്തരിച്ചത്. മാതാവിന്റെ വിയോഗവാർത്ത അറിയുമ്പോൾ യു.എ.ഇയിലായിരുന്ന അജിത് വൈകീട്ടോടെയാണ് ചെന്നൈയിലെ വീട്ടിൽ തിരിച്ചെത്തിയത്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയും തൃഷയും നേരിട്ടെത്തി അജിത്തിനെയും കുടുംബത്തെയും ആശ്വാസമറിയിച്ചത്.

ചെന്നൈ പാലവാക്കത്തെ വസതിയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. 2023 മാർച്ചിലായിരുന്നു അജിത്തിന്റെ പിതാവ് പി.എസ്. മണി അന്തരിച്ചത്. മാതാവിന്റെ വിയോഗത്തിൽ സിനിമാ-രാഷ്ട്രീയ മേഖലയിലെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കത്തിമുനയിൽ നിർത്തി കാൽനടയാത്രക്കാരനെ കവർച്ച ചെയ്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ
[masterslider id="10"]

Related posts