ഐടി നഗരത്തിലെ സ്ത്രീകൾ സമ്മർദ്ദക്കടലിൽ; പഠനറിപ്പോർട്ട് പുറത്ത്

ബെംഗളൂരു: സിലിക്കൺ വാലിയിലെ സ്ത്രീകൾക്കിടയിൽ മാനസിക സമ്മർദ്ദം വർദ്ധിച്ചുവരുന്നതായി ആദിത്യ ബിർള വിദ്യാഭ്യാസ ട്രസ്റ്റിന്റെ കീഴിലുള്ള ‘എംപവർ’ നടത്തിയ പഠന റിപ്പോർട്ട്. ജോലിസ്ഥലത്തെ സമ്മർദ്ദം, സാമ്പത്തിക ബുദ്ധിമുട്ടുകൾ, വ്യക്തിബന്ധങ്ങളിലെ തകർച്ച എന്നിവയാണ് നഗരത്തിലെ സ്ത്രീകൾ നേരിടുന്ന പ്രധാന മാനസികാരോഗ്യ പ്രശ്നങ്ങളെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

എംപവറിന്റെ കൗൺസിലിംഗ് സെന്ററുകൾ, ഹെൽപ്പ് ലൈനുകൾ എന്നിവ വഴി ബെംഗളൂരുവിലെ വിവിധ പ്രായത്തിലുള്ള 29,801 സ്ത്രീകളുമായി നടത്തിയ ആശയവിനിമയത്തിലൂടെയാണ് ഈ വിവരങ്ങൾ ശേഖരിച്ചത്. ഇതിൽ 18 വയസ്സിന് താഴെയുള്ള 17,102 പെൺകുട്ടികളും ഉൾപ്പെടുന്നു.

  വാട്സാപ്പ് ഓഡിയോ കേട്ട് പേടിക്കണോ? കുട്ടികൾക്കും ഇനി ജി-പേ ഗൂഗിൾ പേയിലെ 'പോക്കറ്റ് മണി'യുടെ സത്യാവസ്ഥ ഇതാണ്!

18-25 പ്രായവിഭാഗത്തിലുള്ള 6,085 സ്ത്രീകൾ അക്കാദമിക് സമ്മർദ്ദം, കരിയറിനെക്കുറിച്ചുള്ള അനിശ്ചിതത്വം, ഐഡന്റിറ്റി വെല്ലുവിളികൾ എന്നിവയെക്കുറിച്ച് ആശങ്ക പങ്കുവെച്ചു. 26-49 പ്രായവിഭാഗത്തിലുള്ളവർക്ക് ജോലിസ്ഥലത്തെ സമ്മർദ്ദം, സാമ്പത്തിക ബാധ്യതകൾ, കുടുംബവും ഔദ്യോഗിക ജീവിതവും സന്തുലിതമായി കൊണ്ടുപോകുന്നതിലെ പ്രയാസങ്ങൾ എന്നിവയാണ് അലട്ടുന്ന പ്രധാന പ്രശ്നങ്ങൾ.

സ്‌കൂളുകളിലും മറ്റ് കമ്മ്യൂണിറ്റികളിലും മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വർദ്ധിക്കുന്നത് പ്രതീക്ഷ നൽകുന്ന കാര്യമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. ആദ്യകാല കരിയറിലും വ്യക്തിജീവിതത്തിലും സ്ത്രീകൾ നേരിടുന്ന ഇത്തരം സമ്മർദ്ദങ്ങൾ പരിഹരിക്കാൻ കൃത്യമായ ശാക്തീകരണ പരിപാടികളും കൗൺസിലിംഗും അത്യാവശ്യമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദുബായ് വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചു; എമിറേറ്റ്സ് സർവീസുകൾ തുടരും, കേരളത്തിലേക്കുള്ള വിമാനങ്ങളിൽ മാറ്റം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശബരിമല യുവതീപ്രവേശം; സുപ്രീംകോടതിയിൽ നിർണ്ണായക നിലപാടറിയിച്ച് സംസ്ഥാന സർക്കാർ
[masterslider id="10"]

Related posts

Click Here to Follow Us