വനിതാദിനം: ബെംഗളൂരു – മൈസൂരു വന്ദേഭാരത് നിയന്ത്രിച്ച് പെൺകരുത്ത്

ബെംഗളൂരു: അന്താരാഷ്ട്ര വനിതാദിനാഘോഷങ്ങളുടെ ഭാഗമായി ബെംഗളൂരു-മൈസൂരു വന്ദേഭാരത് എക്സ്പ്രസ്സ് പൂർണ്ണമായും വനിതാ ജീവനക്കാർ നിയന്ത്രിച്ചു. ചെന്നൈ സെൻട്രൽ-മൈസൂരു വന്ദേഭാരത് എക്സ്പ്രസ്സിലെ (വണ്ടി നമ്പർ: 20607) ബെംഗളൂരു മുതൽ മൈസൂരു വരെയുള്ള സർവീസാണ് വനിതാ സംഘം ഏറ്റെടുത്തത്.

ലോക്കോ പൈലറ്റ് ബള്ള ശിവപാർവ്വതി, അസിസ്റ്റന്റ് ലോക്കോ പൈലറ്റ് അശ്വതി എസ്. നായർ, ട്രെയിൻ മാനേജർ (ഗാർഡ്) പ്രിയദർശിനി എന്നിവരടങ്ങിയ സംഘമാണ് ട്രെയിൻ നിയന്ത്രിച്ചത്. റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥരായ പ്രിയ (സീനിയർ ഡിവിഷണൽ ഓപ്പറേഷൻസ് മാനേജർ), ഉമാ ശർമ്മ, നിവേദിത ബാലറെഡ്ഡിയവർ, അഖിൽ മട്ടു എന്നിവർ ചേർന്ന് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു.

  വീടുകൾക്ക് റേറ്റിംഗും പിഴയും; മാലിന്യ വണ്ടികളിൽ കണ്ണുവെച്ച് ബെംഗളൂരു കോർപ്പറേഷൻ; മോശം മാലിന്യ സംസ്കരണത്തിന് ഇനി പണി വരും

വനിതാദിനത്തോടനുബന്ധിച്ച് ട്രെയിനിലെ വനിതാ ജീവനക്കാരെയും യാത്രക്കാരെയും റോസാപ്പൂക്കൾ നൽകിയാണ് റെയിൽവേ അധികൃതർ സ്വീകരിച്ചത്. ദക്ഷിണ പശ്ചിമ റെയിൽവേയുടെ ആഭിമുഖ്യത്തിലാണ് ഈ വേറിട്ട ആഘോഷം സംഘടിപ്പിച്ചത്. പ്രവർത്തനരംഗത്തെ സ്ത്രീകളുടെ മികവ് വിളിച്ചോതുന്നതായിരുന്നു ഈ യാത്രയെന്ന് അധികൃതർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൗജന്യ വൈദ്യുതി നഷ്ടമാകുമോ? 'ഗൃഹ ജ്യോതി' പരിശോധനയിൽ വൻ പ്രതിസന്ധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി
[masterslider id="10"]

Related posts