ഗതാഗതം മെച്ചപ്പെടുത്താൻ ഐ.ടി.പി.എല്‍. മെയിന്‍ റോഡ് വികസനം സ്ഥലം ഏറ്റെടുക്കല്‍ അതിവേഗം

ബെംഗളുരു : മഹാദേവപുരയെയും കെആര്‍പുരത്തെയും ബന്ധിപ്പിക്കുന്ന ഐടിപിഎല്‍ മെയിന്‍ റോഡ് വികസനത്തിനു സ്ഥലമേറ്റെടുക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ബെംഗളൂരു ഈസ്റ്റ് സിറ്റി കോര്‍പറേഷന്‍.

2015ല്‍ റോഡ് വികസനത്തിനു പദ്ധതി തയാറാക്കിയിരുന്നെങ്കിലും ഭൂമി ഏറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാരം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നു നടപടികള്‍ നിലച്ചു.

150 ഉടമകളില്‍ നിന്നായി 1.4 ഏക്കറാണ് ഏറ്റെടുക്കേണ്ടത്. മഹാദേവപുര, പട്ടാന്തൂര്‍ അഗ്രഹാര, ദൊഡ്ഡേന
ലാകുണ്ഡി, നാഗോനഹള്ളി എന്നിവിടങ്ങളെ ബന്ധിപ്പിച്ചാണ് ഐടിപിഎല്‍ മെയിന്‍ റോഡ് കടന്നുപോകുന്നത്.

  126 രൂപയിലേക്ക്; നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടാൻ നീക്കം; വലിയ സാമ്പത്തിക ബാധ്യത ഭയന്ന് യാത്രക്കാർ

10 കിലോമീറ്റര്‍ ദൂരം വരുന്ന റോഡ് വികസിപ്പിക്കുന്നതോടെ ഹൂഡി, ചന്നസന്ദ, ഹോപ്പ്ഫാം എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് ഒരു പരിധി വരെ കുറയ്ക്കാന്‍ സഹായിക്കും.

കെആര്‍ പുരം – വൈറ്റ്ഫീല്‍ഡ് മെട്രോ പാതയും ഐടിപിഎല്‍ മെയിന്‍ റോഡിലൂടെയാണു കടന്നുപോകുന്നത്. ടെക്പാര്‍ക്കുകളും ഷോപ്പിങ് മാളുകളും ഏറെയുള്ള മേഖലയില്‍ ജംക്ഷനുകളില്‍ റോഡിന്റെ വീതി കു റവാണു ഗതാഗതക്കുരുക്കിന് ഇടയാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്ക്രീൻ യുഗത്തിൽ കുട്ടികളെ വീണ്ടും പുസ്തകപ്രേമികളാക്കാൻ രണ്ട് ടെക്കികൾ: അപ്പാർട്ട്മെന്റുകൾക്കായി 'ബുക്സ് ട്രൈബ്' കൂട്ടായ്മ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി
[masterslider id="10"]

Related posts