ദുബായിൽ കുടുങ്ങിയ കന്നഡിഗ വിനോദസഞ്ചാരികൾ സാമ്പത്തിക പ്രതിസന്ധിൽ

വിമാനങ്ങൾ റദ്ദാക്കിയതോടെ 50-ലധികം കന്നഡിഗർ ദുബായിൽ കുടുങ്ങിക്കിടക്കുകയാണ്.

നേരിട്ടുള്ള വ്യോമപാതകൾ അടച്ചതോടെ എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ തുടങ്ങിയ കമ്പനികൾ സർവീസുകൾ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

ദുബായിൽ ദുരിതത്തിലായി വിനോദസഞ്ചാരികൾ ഗൾഫ് രാജ്യങ്ങളിൽ വിമാനത്താവളങ്ങൾ അടച്ചതോടെ കർണാടകയിൽ നിന്നുള്ള 50-ലധികം വിനോദസഞ്ചാരികൾ ദുബായിൽ കുടുങ്ങി.

ദാവണഗെരെ, ബെല്ലാരി ജില്ലകളിൽ നിന്നുള്ളവരാണിവർ. ഫെബ്രുവരി 23-ന് വിനോദയാത്രയ്ക്ക് പോയ ഇവർക്ക് മടക്കയാത്ര സാധ്യമാകാത്ത അവസ്ഥയാണുള്ളത്.

  ശാപം മാറാത്ത കന്നഡ സിംഹാസനം; 70 വർഷത്തിനിടെ അഞ്ച് വർഷം തികച്ചത് വെറും 3 പേർ! ചരിത്രം ആവർത്തിക്കുന്നു; അറിയണം കർണാടക രാഷ്ട്രീയത്തിലെ ഈ ഞെട്ടിക്കുന്ന കഥകൾ

ഷാർജ, അബുദാബി വിമാനത്താവളങ്ങൾ വഴിയുള്ള യാത്ര മുടങ്ങിയതോടെ ഇവർ ഹോട്ടലുകളിൽ അഭയം തേടിയിരിക്കുകയാണ്. ഒരു മുറിയിൽ മൂന്ന് പേർ വീതം താമസിക്കേണ്ടി വരുന്നതായും പ്രതിദിനം പതിനായിരത്തോളം രൂപ ചെലവാകുന്നുണ്ടെന്നും യാത്രക്കാർ പറഞ്ഞു.

കയ്യിലുള്ള പണം തീർന്നതോടെ നാട്ടിലേക്ക് മടങ്ങാൻ വഴിയറിയാതെ വലയുകയാണ് ഈ സംഘം. എത്രയും വേഗം ഇടപെടണമെന്നും തങ്ങളെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും ഇവർ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോടും സംസ്ഥാന സർക്കാരിനോടും അപേക്ഷിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രധാനമന്ത്രിയുടെ 'വർക്ക് ഫ്രം ഹോം' ആഹ്വാനം; പിന്തുണയുമായി സോഷ്യൽ മീഡിയ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ റോഡ് തർക്കം; നടു റോഡിലിട്ട് കോളേജ് വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ച് അക്രമികൾ
[masterslider id="10"]

Related posts