ആരോഗ്യമന്ത്രിക്ക് വകുപ്പ് മാറ്റം ;വിവാദം.

ബെംഗളൂരു : കർണാടക സംസ്ഥാന ആരോഗ്യ മന്ത്രി ശ്രീരാമുലുവിൻ്റെ വകുപ്പ് മാറ്റത്തെ തുടർന്നുള്ള വിവാദവും മുറുമുറുപ്പും തുടരുന്നതായി വാർത്തകൾ.

കോവിഡ് വ്യാപനം കൂടുതലായി തുടരുന്ന ഈ ഘട്ടത്തിൽ മെഡിക്കൽ വിദ്യാഭ്യാസ മന്ത്രിയും ഡോക്ടറുമായ സുധാകറിനാണ് ആരോഗ്യ വകുപ്പ് ചുമതല നൽകിയിരിക്കുന്നത്.

ഉപമുഖ്യമന്ത്രി ഗോവിന്ദ് കർജോൾ കൈവശം വച്ചിരുന്ന സാമൂഹ്യക്ഷേമ വകുപ്പ് ശ്രീരാമുലുവിന് നൽകിയിട്ടുണ്ട്.

  കുംഭമേളയിൽ 'വൈറലായ' ആ പെൺകുട്ടി എവിടെ? സുരക്ഷ വർദ്ധിപ്പിച്ച് ഹൈക്കോടതി; കാരണം അറിയാൻ വായിക്കാം

ബെല്ലാരി സഹോദരൻമാരുടെ വലം കൈ അയ ശ്രീരാമുലു മുൻപ് ബി.ജെ.പി.യിൽ നിന്ന് രാജിവച്ച് സ്വയം രാഷ്ട്രീയ പാർട്ടി രൂപീകരിച്ചിരുന്നു. പിന്നീട് പാർട്ടിയിലേക്ക് തിരിച്ച് വരികയായിരുന്നു.

കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജിവച്ച് യെദിയൂരപ്പ സർക്കാറിനെ പിൻതുണച്ച് ചിക്ക ബല്ലാ പുര മണ്ഡലത്തിൽ ബി.ജെ.പി. ടിക്കറ്റിൽ മൽസരിച്ച് ജയിച്ച ആൾ ആണ് താരതമ്യേന ജൂനിയർ ആയ ഡോ: കെ.സുധാകർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!
[masterslider id="10"]

Related posts