കോവിഡ് വ്യാപനം അതിരൂക്ഷമായതിനാൽ കുട്ടികളും മുതിർന്നവരും പാർക്കുകളിൽ പോകരുതെന്ന് നിർദ്ദേശം

ബെംഗളൂരു: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനാൽ 12 വയസ്സിന് താഴെയുള്ള കുട്ടികളും 65 വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാരും പാർക്കുകളിൽ പോകരുതെന്ന നിർദേശവുമായി ബി.ബി.എംപി.

മുതിർന്ന പൗരൻമാർ പ്രഭാതസവാരിക്കായി പാർക്കുകളിൽ പോകുന്നത് കണ്ടുവരുന്നുണ്ടായിരുന്നു. കഴിഞ്ഞ കുറേദിവസങ്ങളായി ഓൺലൈൻ ക്ലാസുകളിലെ മടുപ്പ് ഒഴിവാക്കാൻ വിദ്യാർഥികളും പാർക്കുകളിലും മറ്റും എത്തിത്തുടങ്ങിയേതാടെയാണ് ബി.ബി.എംപി.യുടെ പുതിയ നിർദ്ദേശം.

പാർക്കുകളിൽ വരുന്ന ഭൂരിഭാഗം രക്ഷിതാക്കളുടെയും ഒപ്പം ചെറിയ കുട്ടികളുമുണ്ടാകാറുണ്ട്. എന്നാൽ, പാർക്കുകളിൽ കുട്ടികളെയും മുതിർന്നവരെയും പ്രവേശിപ്പിക്കരുതെന്നത് മാർഗനിർദേശമാണെന്നും അത് പാലിക്കണമെന്നും ബി.ബി.എം.പി. കമ്മിഷണർ എൻ. മഞ്ജുനാഥ പ്രസാദ് പറഞ്ഞു.

  മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ! പുത്തൻ ഫീച്ചറുകളുമായി പുതിയ ഐആർസിടിസി വെബ്സൈറ്റ് ഇനി മിന്നൽ വേഗത്തിൽ

കുട്ടികളിൽ കോവിഡ് വ്യാപനമുണ്ടായാൽ വലിയ ബുദ്ധിമുട്ടുകളായിരിക്കും നേരിടേണ്ടി വരിക. കുട്ടികളെ പാർക്കുകളിലും ക്ലബ്ബുകളിലും സ്വിമ്മിങ് പൂളുകളിലും പ്രവേശിപ്പിക്കണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ സുരക്ഷിതമല്ലെന്നാണ് ബി.ബി.എം.പി.യുടെ നിലപാട്.

കളികളിൽനിന്നും വ്യായാമങ്ങളിൽനിന്നും കുട്ടികളെ അകറ്റിനിർത്താനാകാത്തതിനാൽ ആരോഗ്യ പ്രൊട്ടോകോൾ പാലിക്കുക എന്നത് രക്ഷിതാക്കളുടെ കൂടി ഉത്തരവാദിത്വമാണെന്നും മഞ്ജുനാഥ പ്രസാദ് പറഞ്ഞു. അതേസമയം, ഓൺലൈൻ ക്ലാസുകളിൽമാത്രമായി കുട്ടികൾ ഒതുങ്ങുന്നത് അവരുടെ വളർച്ചയെ ബാധിക്കുമെന്നും അതിനാൽ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ട് പാർക്കുകളിൽ അനുമതി നൽകണമെന്നുമാണ് രക്ഷിതാക്കളുടെ ആവശ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  6 സ്റ്റേഷനുകൾ, അത്യാധുനിക സൗകര്യങ്ങൾ: ഐടി നഗരത്തിന് ആശ്വാസം; നമ്മ മെട്രോ പിങ്ക് ലൈൻ ഓഗസ്റ്റിൽ സർവീസ് ആരംഭിച്ചേക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ
[masterslider id="10"]

Related posts