ജോർജുകുട്ടി ഇക്കുറി അകത്താകുമോ? ദൃശ്യം 3 ക്ലൈമാക്സിനെക്കുറിച്ച് ഗണേശ് കുമാർ അബദ്ധത്തിൽ പറഞ്ഞത് നിർണായക ട്വിസ്റ്റ്

ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ദൃശ്യം 3’ ഏപ്രിൽ രണ്ടിന് തിയേറ്ററുകളിലെത്തുകയാണ്. ജോർജുകുട്ടി ഇക്കുറി നിയമത്തിന് മുന്നിൽ അകപ്പെടുമോ അതോ പഴയതുപോലെ രക്ഷപ്പെടുമോ എന്ന ചർച്ചകൾ സജീവമാകുന്നതിനിടെ, ചിത്രത്തെക്കുറിച്ച് നടനും മന്ത്രിയുമായ കെ.ബി. ഗണേശ് കുമാർപങ്കുവെച്ച വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ദൃശ്യം ഫ്രാഞ്ചൈസിയിൽ സർക്കിൾ ഇൻസ്‌പെക്ടർ ഫിലിപ്പ് മാത്യു എന്ന കഥാപാത്രത്തെയാണ് ഗണേശ് കുമാർ അവതരിപ്പിക്കുന്നത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ചിത്രത്തിന്റെ സസ്പെൻസിനെക്കുറിച്ച് മനസ്സ് തുറന്നത്.

  ആഡംബര കാറുകളും കോടികളുടെ ജോലിയും ഉപേക്ഷിച്ചു; ബെംഗളൂരുവിലെ ഈ എഞ്ചിനീയർ ഇപ്പോൾ താമസിക്കുന്നത് 700 നായ്ക്കൾക്കൊപ്പം!

സസ്പെൻസ് സംവിധായകന്റെ കൈകളിൽ: ജോർജുകുട്ടിയെ പിടിക്കുമോ എന്ന ചോദ്യത്തിന്, അത് സംവിധായകൻ ജീത്തു ജോസഫിന് മാത്രമേ അറിയാവൂ എന്നായിരുന്നു ഗണേശ് കുമാറിന്റെ മറുപടി. “ജോർജുകുട്ടിയെ പിടിച്ചാൽ പിന്നെ ദൃശ്യം 4 ഉണ്ടാകുമോ?” എന്ന അദ്ദേഹത്തിന്റെ മറുചോദ്യം ആരാധകർക്കിടയിൽ പുതിയ ചർച്ചകൾക്ക് വഴിമരുന്നിട്ടു.

കഥയുടെ പൂർണ്ണരൂപം ജീത്തു ജോസഫ് ആർക്കും വിട്ടുനൽകില്ലെന്ന് ഗണേശ് കുമാർ പറയുന്നു. “നമ്മൾ അഭിനയിക്കേണ്ട ഭാഗം മാത്രമേ പറഞ്ഞുതരികയുള്ളൂ. സീനിന്റെ മുൻപും ശേഷവും എന്താണെന്ന് പോലും മനസ്സിലാകില്ല. ഡബ്ബ് ചെയ്യാൻ പോകുമ്പോൾ പോലും നമ്മൾ അഭിനയിച്ച ആ സീൻ മാത്രമേ കാണിച്ചുതരികയുള്ളൂ,” അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത കാറ്റും മഴയും; മെട്രോ സർവീസ് നിർത്തിവച്ചു, ഗതാഗതം തടസ്സപ്പെട്ടു; യാത്രക്കാർ ദുരിതത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വകാര്യ ലക്ഷ്വറി ബസും ടാങ്കറും കൂട്ടിയിടിച്ച് തീപിടിച്ചു; നാല് യാത്രക്കാർ വെന്തുമരിച്ചു, പത്തുപേർക്ക് പരിക്ക്
[masterslider id="10"]

Related posts

Click Here to Follow Us