ആരംഭിച്ചട്ട് 7 വര്‍ഷം; നഗരത്തിൽ സൈക്കിൾ ഷെയറിംഗ് പദ്ധതി പാളി

ബെംഗളുരു സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ബെംഗളൂരു ഉള്‍പ്പെടെയുള്ള 7 നഗരങ്ങളില്‍ ആരംഭിച്ച സൈക്കിള്‍ ഷെയറിങ് പദ്ധതി ലക്ഷ്യം കണ്ടില്ല.

പദ്ധതിക്ക് പ്രചാരം നല്‍കുന്ന തില്‍ ഏജന്‍സികള്‍ക്ക് സംഭവിച്ച വീഴ്ചയാണ് തിരിച്ചടിയായതെന്ന് നഗരഗതാഗത ഡയറക്ടറേറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മംഗളൂരു, ബെളഗാവി, ദാവനഗരെ, ഹുബ്ബള്ളി, തുമക്കുരു, ശിവമൊഗ്ഗ എന്നിവിടങ്ങളില്‍ പദ്ധതി നടപ്പിലാക്കുന്നതില്‍ തുടക്കത്തില്‍ തന്നെ വീഴ്ച സംഭവിച്ചു.

ആദ്യ ആവേശം പിന്നീട് തണുത്തു

നഗരത്തില്‍ പരിസ്ഥിതി സൗഹാര്‍ദയാത്രാ പ്രോത്സാഹിപ്പിക്കാന്‍ 7 വര്‍ഷം മുന്‍പാണ് സൈക്കിള്‍ ഷെയറിങ് പദ്ധതി ആരംഭിച്ചത്. വ്യാപാര കേന്ദ്രങ്ങള്‍, മെട്രോ, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ സ്വകാര്യ ഏജന്‍സികളുടെ സഹായത്തോടെ ഡോക്കിങ് സ്റ്റേഷനു സൈക്കിളുകളും സ്ഥാപിക്കും.

  സൗജന്യ വൈദ്യുതി നഷ്ടമാകുമോ? 'ഗൃഹ ജ്യോതി' പരിശോധനയിൽ വൻ പ്രതിസന്ധി

ആപ് ഉപയോഗിച്ച് ബുക്കിങ് സൗകര്യവും ഏര്‍പ്പെടുത്തി. തുട ക്കത്തില്‍ നല്ല രീതിയില്‍ പ്രവര്‍ ത്തിച്ചെങ്കിലും പിന്നീട് താളപ്പിഴ തുടങ്ങി. സൈക്കിളുകള്‍ തിരികെ നല്‍ കാത്തതിന് പുറമേ നശിപ്പിക്കു ന്നതും മോഷണം പോകുന്നതു മെല്ലാം സംരംഭകരെ ഇതില്‍ നി ന്ന് പിന്തിരിപ്പിച്ചു.

സൈക്കിള്‍പാതയും പാര്‍ക്കിങ്ങും

ബെംഗളുരു നഗരറോഡുകളില്‍ സൈക്കിള്‍ യാത്രക്കാര്‍ക്കായി പ്രത്യേക പാതകളും കൂടുതല്‍ പാര്‍ക്കിങ് കേന്ദ്രങ്ങളും വന്നതും അനുകൂല ഘടകമായെങ്കിലും ഇതിനനുസരിച്ച് സവാരിക്കാരുടെ എണ്ണം കൂടിയില്ല. കൂടുതല്‍ മെട്രോ സ്റ്റേഷനുകളില്‍ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ സ്ഥാപിച്ചു.

  രാഷ്ട്രീയം അടിമുടി അഴിമതി: വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധാരമയ്യ

ഇതേസമയം ഷോപ്പി ങ് മാളുകള്‍, മള്‍ട്ടിപ്ല കള്‍, ബസ് ടെര്‍മിനലുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ പാര്‍ക്കിങ് സൗകര്യങ്ങള്‍ ഇപ്പോഴും കാര്യമായില്ല. അപ്പാര്‍ട്‌മെന്റ്, റസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവയുടെ സഹകരണത്തോടെ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സൈക്കിള്‍ സവാരി, അറ്റകുറ്റപ്പണി എന്നിവയില്‍ പരിശീലനം നല്‍കുന്ന പദ്ധതികളും ചില മേഖലകളില്‍ വിജയകരമായി മുന്നോട്ട് പോകുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭാര്യയുമായുള്ള വഴക്ക്: ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള മകളെ അച്ഛൻ എറിഞ്ഞു കൊന്നു
[masterslider id="10"]

Related posts