കരുത്തരായ പോര്‍ച്ചുഗലിനെ വിറപ്പിച്ച് ഇറാന്‍ റഷ്യന്‍ ലോകകപ്പിനോട് വിടപറഞ്ഞു. പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറില്‍.

മോസ്‌കോ: കരുത്തരായ പോര്‍ച്ചുഗലിനെ വിറപ്പിച്ച് ഇറാന്‍ റഷ്യന്‍ ലോകകപ്പിനോട് വിടപറഞ്ഞു. പോര്‍ച്ചുഗലിനെതിരേയുള്ള മത്സരത്തില്‍ 1-1ന് സമനില വഴങ്ങിയതോടെയാണിത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ പെനല്‍റ്റി തുലച്ച മത്സരത്തില്‍ പോര്‍ച്ചുഗല്‍ ഭാഗ്യം കൊണ്ടു മാത്രമാണ് പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കിയത്.

ഇഞ്ചുറി ടൈമില്‍ ഗോള്‍ നേടാനുള്ള സുവര്‍ണാവസരം തരേമി നഷ്ടപ്പെടുത്തിയില്ലായിരുന്നെങ്കില്‍ പോര്‍ച്ചുഗലിനെ മറികടന്ന് ഇറാന് പ്രീക്വാര്‍ട്ടിലെത്താമായിരുന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് 45-ാം മിനിറ്റില്‍ റിക്കാര്‍ഡോ ക്വാറെസ്മയാണ് പോര്‍ച്ചുഗലിനായി ഗോള്‍ നേടിയത്. ആന്ദ്രെ സില്‍വ നല്‍കിയ ബാക്ക് പാസ് മനോഹരമായ നീക്കത്തിലൂടെ ക്വാറെസ്മ പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് ഉയര്‍ത്തിയിടുകയായിരുന്നു. ഇഞ്ചുറി ടൈമില്‍ ഹാന്‍ഡ് ബോളിന് വാറിലൂടെ ലഭിച്ച പെനാല്‍റ്റിയിലാണ് ഇറാന്റെ സമനില ഗോള്‍. കിക്കെടുത്ത കരീം കൃത്യമായി പോസ്റ്റിലെത്തിച്ച് ഇറാന് സമനില നല്‍കി.

  ദൈവം അവർക്ക് അർഹമായ ശിക്ഷ നൽകട്ടെ, ഉറങ്ങാൻ യോ​ഗാമാറ്റ്; മലയാളി വീട്ട്ജോലിക്കാരി നേരിട്ടത് കണ്ണീരുണങ്ങാത്ത ദുരനുഭവങ്ങൾ!

വാറിലൂടെ ലഭിച്ച പെനാല്‍റ്റി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പാഴാക്കിയതും പോര്‍ച്ചുഗലിന് തിരിച്ചടിയായി. 50-ാം മിനിറ്റില്‍ ബോക്സില്‍ വെച്ച് പ്രതിരോധ താരം എസാറ്റലോഹി ക്രിസ്റ്റ്യാനോയെ ഫൗള്‍ ചെയ്തതിനാണ് പെനാല്‍റ്റി വിധിച്ചത്. വാറിലൂടെയായിരുന്നു തീരുമാനം. വലങ്കാല്‍ കൊണ്ട് ക്രിസ്റ്റിയാനോ പോസ്റ്റിന്റെ ഇടതുഭാഗത്തേക്ക് അടിച്ച കിക്ക് ഇറാന്റെ ഗോള്‍കീപ്പര്‍ ബെയ്റാന്‍വാന്‍ഡ് കൈപ്പിടിയിലൊതുക്കി രക്ഷപ്പെടുത്തുകയായിരുന്നു. ഇനി ശനിയാഴ്ച നടക്കുന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഉറുഗ്വായാണ്‌ പോര്‍ച്ചുഗലിന്റെ എതിരാളി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാടക 40,000 രൂപയോ? പണം പാഴാക്കുകയാണെന്ന് പറഞ്ഞവർക്ക് യുവാവിന്റെ 'മാസ്' മറുപടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  2BHK വീടിന് 70,000 രൂപ വാടക! പൊട്ടിപ്പൊളിഞ്ഞ റോഡും ടാങ്കർ വെള്ളവും; ബെംഗളൂരുവിൽ വീട് തിരഞ്ഞ് വിയർത്ത് ഐടി ജീവനക്കാർ
[masterslider id="10"]

Related posts

Click Here to Follow Us