ഓസ്ട്രേലിയയിൽ നിന്ന് രണ്ടു ദിവസം മുൻപെത്തിയ വിദ്യാർഥിയായ യുവാവ് ബൈക്കിൽ നിന്ന് തെറിച്ചു വീണ് കാറിനടിയിൽപ്പെട്ട് മരിച്ചു

കോഴിക്കോട് ∙ പേരാമ്പ്രയിൽ റോഡിൽ തെന്നി വീണ ബൈക്കിൽ നിന്ന് തെറിച്ചു വീണ യുവാവ് എതിർവശത്ത് നിന്നെത്തിയ കാറിന് അടിയിൽപ്പെട്ട് മരിച്ചു. പേരാമ്പ്ര ചങ്ങരോത്ത് മുതുവണ്ണാച്ച സ്വദേശി അശ്വിൻ.ബി.രാജ്(22) ആണ് മരിച്ചത്.

രാവിലെ എട്ടരയോടെ കരുവണ്ണൂർ പെട്രോൾ പമ്പിനു സമീപമാണ് അപകടമുണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. അപകടം ഉണ്ടായ ഉടൻ അശ്വിനെ ഉള്ള്യേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഓസ്ട്രേലിയയിൽ വിദ്യാർഥിയായ അശ്വിൻ രണ്ടു ദിവസം മുൻപാണ് നാട്ടിൽ എത്തിയത്. പേരാമ്പ്ര പൊലീസ് ആശുപത്രിയിലെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചാത്തൻകോട്ട് നട എജെജെഎംഎച്ച്എസിലെ അധ്യാപകരായ ചെറുവലത്ത് രാജന്റെയും ബിനിതയുടെയും മകനാണ്. സഹോദരൻ: അഭയ്. ബി.രാജ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.
  യാത്രാക്ലേശത്തിന് ആശ്വാസമാകും; നമ്മ മെട്രോ ഗ്രീൻ ലൈനിൽ പുതിയ നീക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വഴിമാറും 'നന്ദിനി'യും ട്രാൻസ്ഫോർമറുകളും; ഇനി കാൽനടയാത്രക്കാർക്ക് വഴിമാറേണ്ടി വരുന്നത് പ്രമുഖ സർക്കാർ സ്ഥാപനങ്ങൾ വരെ
[masterslider id="10"]

Related posts