പൃത്വിയുടെയും പാര്‍വതിയുടെയും ലിപ്പ്‍ലോക്ക്; മൈ സ്റ്റോറിയിലെ പുതിയ ഗാനം

പൃത്വിരാജിനെ നായകനാക്കി നവാഗതയായ രോഷ്നി ദിനകര്‍ സംവിധാനം ചെയ്യുന്ന മൈ സ്റ്റോറിയിലെ ഏറ്റവും പുതിയ ഗാനം പുറത്തുവന്നു. മിഴി മിഴി എന്ന് തുടങ്ങുന്ന ഗാനം ശ്രേയ ഘോഷാലും, ഹരിചരണും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. പൃഥ്വിയും പാര്‍വ്വതിയും തീര്‍ത്തും റൊമാന്‍റിക്കായി പ്രത്യക്ഷപ്പെടുന്ന ഗാനത്തില്‍ ഇരുവരുടെയും ലിപ്പ്‍ലോക്ക് രംഗവുമുണ്ട്.

ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയെഴുതിയ ചിത്രം പ്രണയത്തിന് പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്. യുവ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കുന്നത്. യെന്തിരന്‍, ലിംഗ തുടങ്ങിയ സിനിമകളുടെ ക്യാമറാമാനായിരുന്ന രത്‌നവേല്‍ ആദ്യമായി മലയാള ചിത്രത്തിനു വേണ്ടി ഛായാഗ്രഹണം നിര്‍വഹിക്കുന്നു എന്ന പ്രത്യേകതയും മൈ സ്റ്റോറിയ്ക്കുണ്ട്.

  രാമലക്ഷ്മണന്മാരായി ദുൽഖറും ടൊവിനോയും; പൃഥ്വിരാജിന്റെ രൂപം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; മോളിവുഡ് 'രാമായണം' വൈറൽ!

കാന്‍ ചലച്ചിത്രോത്സവത്തില്‍ മികച്ച എഡിറ്റര്‍ക്കുള്ള പുരസ്‌ക്കാരം നേടിയ പ്രിയങ്ക് പ്രേംകുമാറാണ് ചിത്രത്തിന്‍റെ എഡിറ്റര്‍. ബാജിറാവു മസ്താനി, ദേവ്ദാസ്, പികെ, ത്രീ ഇഡിയറ്റസ്, മദ്രാസ് കഫേ തുടങ്ങിയ ചിത്രങ്ങളുടെ സൗണ്ട് എന്‍ജീനിയറായിരുന്ന ബിശ്വദീപ് ചാറ്റര്‍ജിയാണ് സൗണ്ട് എന്‍ജിനിയര്‍.

ജയ്, താര എന്നീ കഥാപാത്രങ്ങളായി പൃഥ്വിയും പാര്‍വതിയും എത്തുന്ന ചിത്രം രണ്ട് കാലഘട്ടങ്ങളിലെ പ്രണയമാണ് കാണിക്കുന്നത്. പൃഥിയും പാര്‍വതിയും അവസാനമായി ഒന്നിച്ച എന്ന് നിന്‍റെ മൊയ്തീന്‍ വളരെയധികം പ്രേക്ഷക പ്രീതി നേടിയിരുന്നു. ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരജോഡികളാണ് പൃഥിരാജും പാര്‍വ്വതിയും.

  അഭിനയം പഠിപ്പിക്കാൻ 42 ലക്ഷം ചെലവാക്കി; എന്നെ ചതിച്ചു സിനിമ പ്രതിസന്ധിയിൽ; ആശങ്ക പങ്കുവെച്ച് സംവിധായകൻ സനോജ് മിശ്ര

എന്നാല്‍, കസബ വിവാദത്തിന്‍റെ പേരില്‍ നടി പാര്‍വതിക്ക് നേരെ നടന്ന സൈബര്‍ ആക്രമണങ്ങള്‍ പാര്‍വതി അഭിനയിക്കുന്ന ചിത്രങ്ങള്‍ക്ക് നേരെയും തിരിഞ്ഞപ്പോള്‍ ഏറെ ആക്രമിക്കപ്പെട്ട ചിത്രമായിരുന്നു മൈ സ്റ്റോറി. ചിത്രത്തിന്‍റെ ഗാനങ്ങള്‍ക്കും ടീസറുകള്‍ക്കും നേരെ ഡിസ് ലൈക്‌ കാമ്പയിന്‍ നടന്നിരുന്നത് അണിയറ പ്രവര്‍ത്തകരെ ആശങ്കയിലാക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജയറാമും കാളിദാസും വീണ്ടും ഒന്നിച്ച 'ആശകൾ ആയിരം' ഒടിടിയിലേക്ക്;
[masterslider id="10"]

Related posts

Click Here to Follow Us