നൈസ് റോഡ്  – വിമാനത്താവളവുമായി ബന്ധിപ്പിക്കൽ: 23 കിലോമാറ്ററിന് മുന്‍തൂക്കം; ഡിപിആര്‍ തയാര്‍: ആദ്യ നഷ്ടപരിഹാരം വിതരണം ചെയ്തു

ബെംഗളൂരു: ബെംഗളുരു ബിസിനസ് കോറി ഡോര്‍ (വ്യവസായ ഇടനാഴി) പദ്ധതിയില്‍ റോഡിനെ ബെംഗളൂരു വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന 23 കിലോമീറ്റര്‍ പാതയ്ക്കു മുന്‍ഗണന നല്‍കും. ഈ ഭാഗത്തെ നിര്‍മാണത്തിനുള്ള കരാര്‍ മാര്‍ച്ചോടെ വിളിക്കുമെന്നു ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) അറിയിച്ചു.

വിശദപദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയാറായിട്ടുണ്ട്. വിമാനത്താവളത്തെ ബന്ധിപ്പിച്ചു പാത നിര്‍മിക്കുന്നതോടെ ഒട്ടേറെ യാത്രക്കാര്‍ക്കു പ്രയോജനപ്പെടും.

ഭൂമി ഏറ്റെടുക്കലും നിര്‍മാണവും വേഗത്തിലാക്കാന്‍ 3 പാക്കേജുകളായിട്ടാണു പദ്ധതിയെ വിഭജിച്ചിരിക്കുന്നത്. വിമാനത്താവളം – നൈസ് റോഡ് (23 കിലോമീറ്റര്‍), ഹൊസൂര്‍ റോഡ് – ഓള്‍ഡ് മദ്രാസ് റോഡ് (29 കിലോമീറ്റര്‍), ഓള്‍ഡ് മദ്രാസ് റോഡ് – ബെള്ളാരി റോഡ് (18 കിലോമീറ്റര്‍) എന്നിവയാണു പാക്കേജുകള്‍. പദ്ധതിക്കു സ്ഥലം ഏറ്റെടുക്കല്‍ നടക്കുകയാണ്.

  പെട്രോൾ തീരുന്നോ? പരിഭ്രാന്തരായി പെട്രോൾ പമ്പുകളിലേക്ക് ജനത്തിരക്ക്, ആളുകളെത്തുന്നത് ബാരലുകളുമായി

സ്ഥലം വിട്ടുനല്‍കാന്‍ അഞ്ഞൂറോളം കര്‍ഷകര്‍ സമ്മതം അറിയിച്ചിട്ടുണ്ട്. പടിഞ്ഞാറന്‍ മേഖലയില്‍ ഇതുവരെ 100 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു കഴിഞ്ഞു. അതേസമയം, മറ്റു മേഖലകളില്‍ സ്ഥലത്തെ ചൊല്ലിയുള്ള അനിശ്ചിതത്വം മാറിയിട്ടില്ല.

വ്യവസായ ഇടനാഴിക്കായി സ്ഥലം വിട്ടുനല്‍കിയതിനുള്ള ആദ്യ നഷ്ടപരിഹാരം വിതരണം ചെയ്തു. 10 സെന്റ് സ്ഥലം വിട്ടുനല്‍കിയ ആസിഫ് അലി നിയാസിനാണ് 57.60 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയത്. ആസിഫിന്റെ ഉടമസ്ഥതയിലുള്ള മുക്കാല്‍ ഏക്കര്‍ സ്ഥലം കൂടി വിട്ടു കിട്ടാനുണ്ട്.

  വ്യാജ മരുന്നുകൾ വിപണിയിൽ; 'മൗഞ്ചാരോ ക്വിക്ക് പെൻ' വിൽക്കുന്നത് നിർത്താൻ ബെംഗളൂരുവിൽ നിർദ്ദേശം

ഇതിനു ശ്രമങ്ങള്‍ നടത്തി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ ആളുകള്‍ സ്ഥലം നല്‍കാന്‍ തയാറായതു പദ്ധതി വേഗത്തിലാകുമെന്നാണു പ്രതീക്ഷ. നഗരത്തിന്റെ ഭാവി മുന്നില്‍ കണ്ടു നിര്‍മിക്കുന്ന വ്യവസായ ഇടനാഴി ഗതാഗതക്കുരുക്കു കുറയ്ക്കാനും നഗരത്തിനു പുറത്തേക്കു കൂടുതല്‍ വികസനം വരാനും ഉപകരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐപിഎൽ ആവേശം: ആർ‌സി‌ബി ആരാധകർക്ക് മെട്രോയുടെ സന്തോഷവാർത്ത! നഗരത്തിൽ ഗതാഗത നിയന്ത്രണവും പാർക്കിംഗ് സൗകര്യങ്ങളും അറിയാം
[masterslider id="10"]

Related posts

Click Here to Follow Us