ഇതൊരു അത്ഭുതകരമായ യാത്രയായിരുന്നു; ഞാൻ പിന്നണി ഗാനരംഗത്തുനിന്ന് പിൻവാങ്ങുന്നു’ ; ആരാധകരെ ഞെട്ടിച്ച് ഗായകന്‍ അരിജീത് സിങ്

മുംബൈ: പിന്നണി ഗാനരംഗത്തുനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ബോളിവുഡിലെ യുവ​ഗായകരിൽ ഏറ്റവും ശ്രദ്ധേയനായ അരിജിത് സിങ്.

പുതിയ പാട്ടുകൾ പാടില്ലെന്ന് ഇൻസ്റ്റാ​ഗ്രാം പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രഖ്യാപിച്ചത്. കരിയറിലെ ഏറ്റവും മികച്ച സമയത്താണ് വൈകാരികമായ കുറിപ്പിലൂടെ അരിജിത് സിങ് ഈ അപ്രതീക്ഷിത തീരുമാനം അറിയിച്ചത്.

“ഈ വർഷങ്ങളിലെല്ലാം ശ്രോതാക്കളെന്ന നിലയിൽ എനിക്ക് നൽകിയ സ്നേഹത്തിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇനി മുതൽ പിന്നണി ഗായകൻ എന്ന നിലയിൽ പുതിയ പ്രോജക്റ്റുകൾ ഏറ്റെടുക്കില്ലെന്ന് സന്തോഷപൂർവ്വം അറിയിക്കുന്നു. ഞാൻ ഇത് ഇവിടെ അവസാനിപ്പിക്കുകയാണ്. ഇതൊരു മികച്ച യാത്രയായിരുന്നു.”- അരിജിത് സിങ് ഇൻസ്റ്റാ​ഗ്രാം പോസ്റ്റിൽ കുറിച്ചു.

  'സീറോ ഷാഡോ ഡേ'; ശാസ്ത്രലോകം കാത്തിരുന്ന ആ 60 സെക്കൻഡ്; ബെംഗളൂരുവിൽ ഇന്ന് ഈ സമയം നിഴലുകൾ മായും.

ആഷിഖി 2 ലെ ‘തും ഹി ഹോ’ എന്ന ഗാനത്തിലൂടെയാണ് അർജിത് ശ്രദ്ധേയനായത്. ചന്ന മേരേയ, ഫിർ ഭീ തുംകോ ചാഹുംഗ, ഹവായേൻ തുടങ്ങിയവ അദ്ദേഹത്തിന്റെ സൂപ്പർഹിറ്റ് ഗാനങ്ങളിൽ ചിലതാണ്.

രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ നേടിയിട്ടുള്ള അദ്ദേഹത്തിന് 2025ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. വിരമിക്കാനുള്ള കാരണം വ്യക്തമാക്കാത്ത അരിജിത്, തന്റെ ഭാവി പരിപാടികളെക്കുറിച്ച് സൂചനകളൊന്നും നൽകിയിട്ടില്ല.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us