നരേന്ദ്രമോദി നടത്തിയ പ്രസംഗത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കേരള സന്ദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

കേരളത്തില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ട വര്‍ഗീയത മാത്രമാണെന്ന് പ്രധാനമന്ത്രിയുടെ പ്രസംഗത്തിലൂടെ വ്യക്തമായെന്ന് വി ഡി സതീശന്‍ പറഞ്ഞു.

പ്രധാനമന്ത്രിക്ക് കേരളത്തില്‍ വരാനും ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കാനും അവകാശമുണ്ട്. എന്നാല്‍ മഹാരഥന്മാര്‍ ഇരുന്ന പ്രധാനമന്ത്രി കസേരയില്‍ ഇരുന്ന് പച്ചയ്ക്ക് വര്‍ഗീയത വിളിച്ചുപറയുന്നത് ആപത്കരമാണെന്നും വി ഡി സതീശന്‍ വിമർശിച്ചു.

  ബെസ്കോം ഉപഭോക്താക്കൾക്ക് ആശ്വാസം; ഇനി മിനിറ്റുകൾക്കുള്ളിൽ വൈദ്യുതി കണക്ഷൻ സ്വന്തം പേരിലാക്കാം

ഇത്തരം പ്രതികരണങ്ങള്‍ ഇന്ത്യയെന്ന മഹനീയമായ ആശയത്തെയും രാജ്യത്തിന്റെ മൂല്യങ്ങളെയും വികലമാക്കുന്നതിന് തുല്യമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വായ്പ തിരിച്ചടച്ചില്ലെന്ന് ആരോപിച്ച് ക്രൂരമർദ്ദനം; ഗർഭിണിയുടെ വയറ്റിൽ ചവിട്ടി, ഇരട്ട ഗർഭസ്ഥശിശുക്കൾ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us