ടിക്കറ്റ് ബുക്കിംഗ് സേവനങ്ങള്‍ ഇനി മുതല്‍ ബെംഗളൂരു വണ്‍ സെന്ററുകളിലും ലഭിക്കും

ബെംഗളൂരു: കർണാടക ആർടിസിയുടെ ടിക്കറ്റ് ബുക്കിംഗ് സേവനങ്ങള്‍ ഇനി മുതല്‍ ബെംഗളൂരു വൺ, കർണാടക വൺ സെന്ററുകളിലും ലഭിക്കും.

നഗരത്തിലെ 161 ബെംഗളൂരു-വൺ കേന്ദ്രങ്ങളിലും സംസ്ഥാനത്തെ ജില്ലാ, താലൂക്ക് ആസ്ഥാനങ്ങളിലായി സ്ഥിതി ചെയ്യുന്ന 1,021 കർണാടക-വൺ കേന്ദ്രങ്ങളിലും ടിക്കറ്റ് ബുക്ക് ചെയ്യാം.

  സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയും ആലിപ്പഴ വീഴ്ചയും; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്! കടലിൽ പോകരുതെന്ന് കർശന നിർദ്ദേശം;

യാത്രക്കാർക്ക് ടിക്കറ്റിംഗ് സൗകര്യം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡയറക്ടറേറ്റ് ഓഫ് ഇലക്ട്രോണിക് ഡെലിവറി ഓഫ് സിറ്റിസൺ സർവീസസുമായി (ഇഡിസിഎസ്) സഹകരിച്ചാണ്  ആരംഭിച്ച പദ്ധതി നടപ്പാക്കുന്നത്.

യാത്രക്കാർക്ക് സഹായത്തിനായി 080-26252625 (24×7) എന്ന നമ്പറിൽ കെഎസ്ആർടിസി കോൾ സെന്ററുമായോ 7760990034/35 (രാവിലെ 7 മുതൽ രാത്രി 10 വരെ) ബന്ധപ്പെടാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രുചി അതേ പടി, പക്ഷേ ലുക്ക് മാറി! കവർ പൊട്ടിക്കും മുൻപ് ഇനി ഇത് നോക്കാം; പായ്ക്കറ്റ് മൊത്തമായി മാറ്റിപ്പിടിച്ച് ലെയ്‌സും കുർകുറെയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts