നാട്ടിലേക്കുള്ള ക്രിസ്മസ് യാത്ര; കണ്ണൂര്‍ കൊല്ലം യാത്രയ്ക്ക് സപെഷ്യല്‍ അനുവദിച്ചു; റൂട്ട് , കോച്ച്, ട്രെയിൻ നമ്പർ എന്നിവയുടെ വിശദാംശങ്ങൾ 

ബെംഗളുരു : ക്രിസ്മസ് അവധി യോടനുബന്ധിച്ചു നാട്ടില്‍ പോകുന്ന വര്‍ക്കും മടങ്ങിയെത്തുന്നവര്‍ക്കും ആശ്വാസമായി കണ്ണൂരിലേക്കും കൊ ല്ലത്തേക്കും പ്രത്യേക ട്രെയിന്‍ അനുവദിച്ചു. കണ്ണൂരിലേക്കു നാളെയും കൊല്ലത്തേക്കു മറ്റന്നാളുമാണു സര്‍വീസ്. ടിക്കറ്റ് ലഭിക്കാതെ യാത്ര മുടങ്ങുമെന്ന ആശങ്കയിലായിരുന്ന ഒട്ടേറെ പേര്‍ക്ക് ആശ്വസമാണ് ഈ ട്രെയിനുകള്‍.

എസ്എംവിടി ബെംഗളൂരു കണ്ണൂര്‍ എക്‌സ്പ്രസ് സ്‌പെഷ്യല്‍ (06575/06576)

നാളെ വൈകിട്ട് 4.35 ന് ബയ്യപ്പനഹള്ളി എസ്എം വിടി ടെര്‍മിനലില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (06575) വ്യാഴാഴ്ച രാവിലെ 7.50ന് കണ്ണൂരിലെത്തും. തിരിച്ചു വ്യാഴാഴ്ച രാവിലെ 10 ന് കണ്ണൂരില്‍ നിന്നു പുറപ്പെടുന്ന ട്രെയിന്‍ (06576) വെള്ളിയാഴ്ച പുലര്‍ച്ചെ 12.15 ന് ബയ്യപ്പനഹള്ളി എസ്എംവിടി ടെര്‍മിന ലില്‍ എത്തും. കെആര്‍ പുരം, ബംഗാരപ്പേട്ട്, സേലം, ഈറോഡ്, തിരുപ്പൂര്‍, പോഡനൂര്‍, പാലക്കാട്, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. ട്രെയിനില്‍ ഒരു എസി ടു ടിയര്‍ കോച്ചും 2 എസി തീ ടിയര്‍ കോച്ചും 11 സ്ലീപ്പര്‍ ക്ലാസ് കോച്ചും 6 ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചും 2 എസ്എല്‍ആര്‍/ഡി കോച്ചും ഉണ്ടാകും.

  ആഴ്ചയിൽ രണ്ട് ദിവസം വർക്ക് ഫ്രം ഹോം; നോ കാർ ഡേ പ്രഖ്യാപിച്ചു

എസ്എംവിടി ബെംഗളൂരു കൊല്ലം എക്‌സ്പ്രസ് സ്‌പെഷല്‍ (06573/06574)

25ന് വൈകിട്ട് ബയ്യപ്പനഹള്ളി എസ്എംവിടി ടെര്‍മിനലില്‍നിന്നു പു റപ്പെടുന്ന ട്രെയിന്‍ (06573) 26നു രാ വിലെ 6.30നു കൊല്ലത്തെത്തും. തിരിച്ച് അന്ന് രാവിലെ 10.30 ന് കൊല്ല ത്ത്‌നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (06574) 27നു പുലര്‍ച്ചെ 3.30ന് ബയ്യപ്പനഹള്ളി എസ്എംവിടി ടെര്‍മിനലില്‍ എത്തും. കെആര്‍ പുരം, ബംഗാരപ്പേട്ട്, സേലം, ഈറോഡ്, തിരുപ്പൂര്‍, പോഡന്നൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. ട്രെയിനില്‍ 20 സ്ലീപ്പര്‍ ക്ലാസ് കോച്ചും 2 എസ്എല്‍ആര്‍/ഡി കോച്ചും ഉണ്ടാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെഡിക്കൽ കോളേജ് പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ
  കളിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിത മരണം; ഹൃദയാഘാതം മൂലം 13 വയസ്സുകാരിക്ക് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts